കെട്ടിടങ്ങളിലെ തീപ്പിടുത്തം;  ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ​ വീ​ഴ്ച​യു​ണ്ടെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന

വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​ട​ക്ക​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, ബ​ഹു നി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ത​രം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ പരിശോധന നടത്തി.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ബി ജേ​ക്ക​ബ്, അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​സി ഷാ​ജു, ലീ​ഡി​ങ് ഫ​യ​ർ​മാ​ൻ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഭൂ​രി​പ​ക്ഷം കെ​ട്ടി​ട​ങ്ങ​ളി​ലും ഫ​യ​ർ സ​ർ​വീ​സ് അ​നു​ശാ​സി​ക്കു​ന്ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​. സ്ഥാ​പി​ച്ചി​ട്ടു​ള്ള​വ​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വു​മ​ല്ല.

ഫ​യ​ർ സ​ർ​വീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ആ​യ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പു​തു​ക്കി​യി​ട്ടു​മി​ല്ല. ഓ​രോ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള ഇ​ത്ത​രം വീ​ഴ്ച​ക​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ​ട​ക്ക​ഞ്ചേ​രി , കി​ഴ​ക്ക​ഞ്ചേ​രി ,
വ​ണ്ടാ​ഴി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​ന്ന​താ​ണെ​ന്നും ഫയർഫോഴ്സ് അധികൃതർ അ​റി​യി​ച്ചു.

Related posts