ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു;ലജ്ജിപ്പിക്കുന്ന സംഭവം ഇങ്ങനെ…

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ മത്സ്യത്തൊഴിലാളിക്ക് നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദ്ദനം.

മത്സ്യബന്ധന ബോട്ടില്‍ വെച്ചാണ് ആന്ധ്രാ സ്വദേശിയായ വൈല ഷീനുവിന് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കിയാണ് മര്‍ദ്ദിച്ചത്.

മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ മംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ബോട്ടിലെ ക്രെയ്‌നില്‍ ഷീനുവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കൂട്ടംചേര്‍ന്നാണ് ഷീനുവിനെ മര്‍ദ്ദിച്ചതെന്നും സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍ ശാസ്തി കുമാര്‍ പറഞ്ഞു.

Related posts

Leave a Comment