നിയമം ലംഘിച്ച്  മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ 12ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി; നി​യ​മ ലം​ഘ​ന​ത്തി​ന് 2.5 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ

കൊ​ല്ലം :തീ​ര​ത്തോ​ട​ടു​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ 12 ബോ​ട്ടു​ക​ൾ പിി​ട​കൂ​ടി. മ​റൈ​ൻ​എ​ൻ​ഫോ​ഴ്സ് മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭിമു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് 12ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി കേ​സെ​ടു​ത്ത​ത്.

കേ​ര​ള മ​റൈ​ന്‍ ഫി​ഷ​റീ​സ് റെ​ഗു​ലേ​ഷ​ന്‍ ആ​ക്ട് പ്ര​കാ​രം തീ​ര​ക്ക​ട​ലി​ല്‍ കൊ​ല്ലം​കോ​ട് മു​ത​ല്‍ പ​ര​വൂ​ര്‍ പൊ​ഴി​ക്ക​ര വ​രെ തീ​ര​ത്ത് നി​ന്നും 30 മീ​റ്റ​ര്‍ ആ​ഴ​ത്തി​ലും പ​ര​വൂ​ര്‍ പൊ​ഴി​ക്ക​ര മു​ത​ല്‍ മ​ഞ്ചേ​ശ്വ​രം വ​രെ തീ​ര​ത്ത് നി​ന്നും 20 മീ​റ്റ​ര്‍ ആ​ഴ​ത്തി​ലും യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ള്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

നി​യ​മ ലം​ഘ​ന​ത്തി​ന് 2.5 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ. കു​റ്റ​കൃ​ത്യം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ബോ​ട്ടി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി സ​ര്‍​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടും. ക​ട​ല്‍ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നി​യ​മം പാ​ലി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചു.

Related posts