അന്ന് ഡെലിവറി ബോയ്, ഇന്ന് ലക്ഷപ്രഭു! ഫ്‌ളിപ്പ്കാര്‍ട്ടിനെ വിജയത്തിലെത്തിക്കാന്‍ ചുക്കാന്‍പിടിച്ച വ്യക്തി; അമ്പൂര്‍ ഇയ്യപ്പയെക്കുറിച്ചറിയാതിരിക്കരുത്

imagesഫ്‌ളിപ്പ്കാര്‍ട്ട് കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ വിട്ടുകളയാന്‍ പാടില്ലാത്ത ഒരു പേരാണ് അമ്പൂര്‍ ഇയ്യപ്പ എന്നത്. 12 വര്‍ഷം മുമ്പ് ഒരു കൊറിയര്‍ കമ്പനിയില്‍ ഡെലിവറി ബോയ് ആയിരുന്നു അമ്പൂര്‍ ഇയ്യപ്പ. ഇന്ന് ഇയ്യപ്പ ഒരു ലക്ഷാധിപനാണ്. തന്റെ വളര്‍ച്ചയെക്കുറിച്ച് താന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ടെന്ന് ഇയ്യപ്പ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇയ്യപ്പയുടെ കഥയിങ്ങനെയാണ്. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അമ്പൂര്‍ എന്ന പട്ടണത്തിലായിരുന്നു ഇയ്യപ്പ വളര്‍ന്നത്. ബിരിയാണിക്കും ലെതര്‍ വ്യവസായത്തിനും പേരുകേട്ട പട്ടണമായിരുന്നു അത്. പ്രീഡിഗ്രിക്ക് ശേഷം ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞ് അശോക് ലയ്ലന്‍ഡില്‍ അപ്രെന്റിസ്ഷിപ്പിന് ചേര്‍ന്നു. എന്നാല്‍ അത് അധികകാലം തുടര്‍ന്നില്ല.

ഫസ്റ്റ് ഫ്ളൈറ്റ് കൊറിയേഴ്സില്‍ ഡെലിവറി ബോയ് ആയി പുതിയ ജോലിയില്‍ കയറിയ ആ യുവാവ് ബംഗളൂരുവിലേക്ക് താമസം മാറി. നാല് വര്‍ഷം അവിടെ ജോലി ചെയ്തു. എല്ലാ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളും നോക്കുന്നതില്‍ പ്രാവീണ്യം നേടിയപ്പോഴാണ്, തൊഴില്‍ നൈപുണ്യം ഒന്നു കൂട്ടാമെന്ന് കരുതി മൂന്ന് മാസത്തെ ഒരു കോഴ്സ് ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ കോഴ്‌സ് കഴിഞ്ഞ്് തിരിച്ചെത്തിയപ്പോഴേയ്ക്ക് ആ ജോലി നഷ്ടപ്പെട്ടിരുന്നു.  അന്ന് ഓണ്‍ലൈനായി മാത്രം പുസ്തകം വിറ്റുകൊണ്ടിരുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ കൊറിയര്‍ സര്‍വ്വീസ് നാല് കൊറിയര്‍ പാര്‍ട്ടണര്‍മാരില്‍ ഒന്നായിരുന്നു. പിന്നീട് അവിടെ ഒരു ഇന്‍ഹൗസ് ലോജിസ്റ്റിക്്‌സ്ില്‍ ഒഴിവുള്ളതായി അറിഞ്ഞു. അങ്ങനെ ഇയ്യപ്പ ഫ്ളിപ്കാര്‍ട്ടിന്റെ സ്ഥാപകനായ സച്ചിന്‍ ബന്‍സാലിനെയും ബിന്നി ബന്‍സാലിനെയും കാണാന്‍ പോയി. ഇയ്യപ്പയ്ക്ക് ജോലി കിട്ടി. ഫ്ള്പ്കാര്‍ട്ട് എന്ന ഇന്നത്തെ വമ്പന്‍ സംരംഭത്തിലെ ആദ്യത്തെ ജീവനക്കാരന്‍.

Flipkart.jpg.image.784.410

ഞങ്ങള്‍ അത്ര വലിയ ആളെ ഒന്നുമല്ല അന്ന് നോക്കിയത്. ഒരു ജീവനക്കാരന്‍ വേണം, കുറച്ച് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയണം. പിന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കാനും-സച്ചിന്‍ ബന്‍സാല്‍ ഒരിക്കല്‍ പറഞ്ഞു. ഫ്ളിപ്കാര്‍ട്ടിന്റെ ഡെലിവറി സംവിധാനത്തില്‍ അസാധാരണമാം വിധം മികവ് പ്രകടിപ്പിച്ച വ്യക്തി ആയിരുന്നു ഇയ്യപ്പ. ആത്മാര്‍ത്ഥയുടെ മറുവാക്കായാണ് ഫ്ളിപ്കാര്‍ട്ട് സ്ഥാപകര്‍ ഇയ്യപ്പയെ കണ്ടത്. 8,000 രൂപയില്‍ താഴെ ആയിരുന്നു ഇയ്യപ്പയുടെ ആദ്യ ശമ്പളം. പക്ഷേ സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍ കുറച്ച് ഓഹരികളും ഫ്‌ളിപ്പ്കാര്‍ട്ട് ഇയ്യപ്പയ്ക്ക് കൊടുത്തു. ഫ്‌ളിപ്പ്കാര്‍ട്ട് പിന്നീട് വളര്‍ന്നു പന്തലിച്ചു. 2009-10ല്‍ ഇയ്യപ്പ കുറച്ച് ഓഹരികള്‍ വിറ്റ് ലാഭം കൊയ്തു. പിന്നീട് 2013ലും കുറച്ച് ഓഹരികള്‍ വിറ്റു. കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിഭാഗം മാനേജ് ചെയ്യുന്ന അസോസിയേറ്റ് ഡയറക്റ്ററാണ് ഇന്ന് കമ്പനിയില്‍ ഇയ്യപ്പ വഹിക്കുന്ന സ്ഥാനം. ആറ് ലക്ഷത്തോളം രൂപയാണ് ശമ്പളം. എന്നാലും ഇപ്പോഴും ലളിത ജീവിതം തന്നെ. നടന്നാണ് ഓഫീസില്‍ പോയിരുന്നത്, അത് മാറി സുസുക്കി അക്സസ് സ്‌കൂട്ടറില്‍ ആയെന്നത് മാത്രം. ഒരു കാര്‍ പോലും ഇയ്യപ്പ ഇതുവരെ സ്വന്തമാക്കിയിട്ടില്ല.

Related posts