വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്ക​ല്‍! മു​ന്‍​ക​രു​ത​ല്‍ വേ​ണ​മെ​ന്ന്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ഴി​ക്കോ​ട്: വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കു​മ്പോ​ള്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​ത് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് സം​ഭ​വി​ക്കു​ന്ന​തി​നും അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും.

വീ​ടി​ന്‍റെ അ​ഥ​വാ കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ത്ത് സ​ര്‍​വീ​സ് വ​യ​ര്‍, ഇ​ല​ക്ട്രി​ക് ക​മ്പി എ​ന്നി​വ പൊ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യോ താ​ഴ്ന്നു കി​ട​ക്കു​ന്ന​താ​യോ ക​ണ്ടാ​ല്‍ അ​തി​ല്‍ സ്പ​ര്‍​ശി​ക്ക​രു​ത്. ഉ​ട​ന്‍​ത​ന്നെ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലോ കെ ​എ​സ്ഇ​ബി എ​മ​ര്‍​ജ​ന്‍​സി ന​മ്പ​റാ​യ 9496010101 ലോ ​അ​റി​യി​ക്കു​ക.

വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യി വി​ച്ഛേ​ദി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഉ​ള്ളി​ല്‍ പ്ര​വേ​ശി​ക്കു​ക​യോ ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യാ​വൂ. മെ​യി​ന്‍​സ്വി​ച്ച് അ​ല്ലെ​ങ്കി​ല്‍ ഇ​എ​ല്‍​സി​ബി എ​ന്നി​വ ഓ​ഫ് ചെ​യ്യു​ക​യും മീ​റ്റ​ര്‍ ബോ​ക്സി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്യൂ​സ് അ​ഴി​ച്ചു​മാ​റ്റു​ക​യും വേ​ണം.

സോ​ളാ​ര്‍ പാ​ന​ല്‍ / ഇ​ന്‍​വ​ര്‍​ട്ട​ര്‍ ഉ​ള്ള വീ​ടു​ക​ള്‍ / കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ന്ന് അ​വ ഓ​ഫ് ചെ​യ്ത് ബാ​റ്റ​റി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം. എ​ര്‍​ത്ത് ലീ​ക്കേ​ജ് മൂ​ല​മു​ള്ള അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ എ​ര്‍​ത്ത് ലീ​ക്കേ​ജ് സ​ര്‍​ക്യൂ​ട്ട് ബ്രെ​യ്ക്ക​ര്‍ അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​എ​ല്‍​സി​ബി ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ അ​ത് ഘ​ടി​പ്പി​ക്കു​ക. ഉ​ണ്ടെ​ങ്കി​ല്‍ ടെ​സ്റ്റ് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക.

ആ​വ​ശ്യ​മെ​ങ്കി​ല്‍ അം​ഗീ​കൃ​ത വ​യ​ര്‍​മാ​ന്‍റെ സ​ഹാ​യം തേ​ട​ണം. വീ​ടി​നു പു​റ​ത്തു​ള്ള എ​ര്‍​ത്ത് ഇ​ല​ക്ട്രോ​ഡി​ലേ​ക്ക് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക​മ്പി പൊ​ട്ടി​യി​ട്ടോ ക​ണ​ക്ഷ​ന്‍ വേ​ര്‍​പെ​ട്ടി​ട്ടോ ഉ​ണ്ടെ​ങ്കി​ല്‍ അ​വ പു​ന:​സ്ഥാ​പി​ക്ക​ണം. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളി​ല്‍ (മി​ക്സി, ഫ്രി​ഡ്ജ്, ടി​വി മു​ത​ലാ​യ​വ) വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

വ​യ​റിം​ഗ് പ​രി​ശോ​ധ​ന​യ്ക്ക് വ​യ​ര്‍​മെ​ന്‍ ആ​ൻഡ് സൂ​പ​ര്‍​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് കെ ​എ​സ്ഇ​ബി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ര്‍ കെ ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്റ് എ​ഞ്ചി​നീ​യ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. സേ​വ​നം ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ 1077 ടോ​ള്‍ ഫ്രീ ​ന​മ്പ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS