കുഞ്ചൻ സ്മാ​ര​ക​ റോ​ഡി​നു ശാ​പ​മോ​ക്ഷം; തകർന്നു കിടക്കുന്ന റോഡിന്‍റെ അറ്റകുറ്റപ്പണിക്ക്50 ല​ക്ഷം രൂ​പ അനുവദിച്ചതായി പി ഉണ്ണി എംഎൽഎ

ഒ​റ്റ​പ്പാ​ലം: വി​ശ്വ​മ​ഹാ​ക​വി ക​ല​ക്ക​ത്ത് കു​ഞ്ച​ൻ​ന​ന്പ്യാ​രു​ടെ സ്മാ​ര​ക​ഗൃ​ഹ​ത്തി​ലേ​ക്കു​ള്ള റോ​ഡി​നു ശാ​പ​മോ​ക്ഷം. ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പൊ​ളി​ഞ്ഞ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തെ കി​ട​ന്നി​രു​ന്ന​ത്. ക​വി​യു​ടെ ജ·​ഗൃ​ഹം കൂ​ടി​യാ​യ ക​ല​ക്ക​ത്ത് ഭ​വ​ന​ത്തി​ലേ​ക്കു വ​രു​ന്ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സാ​ഹി​ത്യ​പ്രേ​മി​ക​ളു​മെ​ല്ലാം ന​ടു​വൊ​ടി​യു​ന്ന വി​ധ​ത്തി​ൽ യാ​ത്ര ചെ​യ്താ​ണ് സ്മാ​ര​ക​ഗൃ​ഹ​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്.

50 ല​ക്ഷം രൂ​പ രൂ​പ ചെ​ല​വി​ലാ​ണ് ഈ ​പാ​ത ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഉ​ട​നേ തു​ട​ങ്ങു​മെ​ന്നു പി.​ഉ​ണ്ണി എം​എ​ൽ​എ പ​റ​ഞ്ഞു. റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു.കു​ഞ്ച​ൻ​ന​ന്പ്യാ​ർ സ്മാ​ര​കം റോ​ഡ് ന​വീ​ക​രി​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്. മേ​യ് അ​ഞ്ചി​ന് കു​ഞ്ച​ൻ​ദി​ന​ത്തി​ൽ​പോ​ലും പാ​ത ന​വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ദേ​ശീ​യ സ്മാ​ര​ക​മാ​യി​ട്ടു​കൂ​ടി ഇ​തി​ന്‍റെ പ​രി​ഗ​ണ​ന​യൊ​ന്നും സ്ഥാ​പ​ന​ത്തി​നു ല​ഭി​ച്ചി​രു​ന്നി​ല്ല. പ്ര​ധാ​ന​പാ​ത​യി​ൽ​നി​ന്നും ല​ക്കി​ടി കൂ​ട്ടു​പാ​ത​യ്ക്കും മം​ഗ​ല​ത്തി​നും മ​ധ്യേ​യാ​ണ് കു​ഞ്ച​ൻ​ന​ന്പ്യാ​ർ സ്മാ​ര​ക​ത്തി​ലേ​ക്കു​ള്ള​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ് ടാ​ർ അ​ട​ർ​ന്നു​പോ​യി പേ​രി​നു മാ​ത്ര​മാ​യി റോ​ഡ് നി​ല​വി​ലു​ള്ള​ത്. റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും അ​ഴു​ക്കു​ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​തും മു​ഖ്യ​പ്ര​ശ്ന​മാ​ണ്.

Related posts