ഉ​രു​ൾ​പ്പൊ​ട്ട​ലു​കള്‍! ക​ക്ക​യം ഡാം​സൈ​റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പാ​ടെ നി​ല​ച്ചു

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലു​ക​ളി​ൽ ത​ക​ർ​ന്ന ഡാം​സൈ​റ്റ് റോ​ഡി​ലു​ള്ള ഗ​താ​ഗ​തം അ​വ​താ​ള​ത്തി​ലാ​യി.​ഇ​തോ​ടെ ഡാം ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന മു​പ്പ​തോ​ളം ജീ​വ​ന​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

ക​ക്ക​യ​ത്തു നി​ന്നും ഏ​ക​ദേ​ശം ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞു​ള്ള സ്ഥ​ല​ത്താ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. വ​ൻ​പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ണ്ണും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് കെ​എ​സ്ഇ​ബി, വ​നം, പോ​ലീ​സ് അ​ട​ക്ക​മു​ള്ള ഡാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന​ത്.

ഈ ​റോ​ഡി​ലെ ക​ക്ക​യം​വാ​ലി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ന്‍റെ ഏ​ക​ദേ​ശം എ​ൺ​പ​ത് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് റോ​ഡ്‌ പാ​ടെ​ത​ക​ർ​ന്ന് ഒ​ഴു​കി​പ്പോ​യ​ത്.​ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ളോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.​

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്. റോ​ഡി​ന്റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ​മൂ​ലം യാ​ത്രാ ത​ട​സ​മു​ണ്ട്. ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ എ​ൻ.​ര​ഞ്ജി​ത് അ​റി​യി​ച്ചു.

Related posts