പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പെ​രി​ഞ്ചെ​ല്ലൂ​രി​ല്‍ സം​ഗീ​താ​ര​വം; കൈയ്യടി നൽകി സ്വീകരിച്ച സംഗീതത്തിലൂടെ ലഭിച്ചത് മൂന്നുലക്ഷം രൂപ

ത​ളി​പ്പ​റ​മ്പ്: കേ​ര​ള​ത്തി​ന്‍റെ ക​ണ്ണീ​ര് തു​ട​ക്കാ​ന്‍ പെ​രി​ഞ്ചെ​ല്ലൂ​രി​ല്‍ സം​ഗീ​താ​ര​വം. പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ഒ​രു കൈ​സ​ഹാ​യം സ​മാ​ഹ​രി​ക്കാ​ന്‍ പെ​രി​ഞ്ചെ​ല്ലൂ​ര്‍ സം​ഗീ​ത​സ​ഭ​യു​ടെ വേ​ദി​യി​ല്‍ ചെ​ന്നൈ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പാ​ടി​യ​പ്പോ​ള്‍ നി​റ​ഞ്ഞു ക​വി​ഞ്ഞ ഹാ​ളി​ല്‍ ഹ​ര്‍​ഷാ​ര​വം മു​ഴ​ങ്ങി. ക​ല​യും ക​ലാ​കാ​ര​നും സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ന്‍ നി​ര്‍​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ പ്രാ​പ്ത​രാ​ണെ​ന്ന് തെ​ളി​യി​ച്ച യ​ത്‌​ന​മാ​യി​രു​ന്നു വി​ജ​യ് നീ​ല​ക​ണ്ഠ​ന്‍ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന പെ​രും​ചെ​ല്ലൂ​ര്‍ സം​ഗീ​ത സ​ഭ ഇ​ത്ത​വ​ണ ഏ​റ്റെ​ടു​ത്ത​ത്.

പ​തി​വു​ള്ള ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​ത്തി​ന് പു​റ​മേ പ്ര​ള​യ​ദു​രി​ത പ​രി​ഹാ​ര യ​ത്‌​ന​മെ​ന്ന നി​ല​യി​ലാ​ണ് ത​ളി​പ്പ​റ​മ്പി​ല്‍ ഈ ​വി​ശേ​ഷാ​ല്‍ സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തി​യ​ത്. സം​ഗീ​തം മ​ന​സി​ല്‍ സൂ​ക്ഷി​ക്കു​ന്ന ത​ളി​പ്പ​റ​മ്പി​ലെ സ​ഹൃ​ദ​യ​രു​ടെ ഉ​ള്ളി​ല്‍ പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രോ​ടു​ള്ള കാ​രു​ണ്യം ഉ​റ​വ പൊ​ട്ടി​യ​പ്പോ​ള്‍ സ​ഭ സ​മാ​ഹ​രി​ച്ചെ​ടു​ത്ത​ത് മൂ​ന്ന് ല​ക്ഷം രൂ​പ.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ്ര​ശ​സ്ത​നാ​യ ചെ​ന്നൈ പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ലം പ്ര​ള​യ​ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്‍​കി. പ​ക്ക​മേ​ള​ക്കാ​രാ​യ എ​ട​പ്പ​ള്ളി അ​ജി​ത്കു​മാ​ര്‍, പാ​ല​ക്കാ​ട് മ​ഹേ​ഷ് കു​മാ​ര്‍, ക​ണ്ണൂ​ര്‍ സ​ന്തോ​ഷ് എ​ന്നി​വ​രും പ്ര​തി​ഫ​ലം ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ല്‍​കി മാ​തൃ​ക​യാ​യി.

സം​ഗീ​ത യ​ജ്ഞ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക പി.​വി. രാ​ജ​ശേ​ഖ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചെ​ന്നൈ പി. ​ഉ​ണ്ണി​കൃ​ഷ്ണ​നി​ല്‍ നി​ന്നും ഡോ​ക്ട​ര്‍ കെ.​ജെ.​ദേ​വ​സ്യ സം​ഗീ​ത സ​ഭ സ്ഥാ​പ​ക​ന്‍ വി​ജ​യ് നീ​ല​ക​ണ്ഠ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഏ​റ്റു വാ​ങ്ങി.

Related posts