ഓ​ണ​പ്പ​രീ​ക്ഷ ഉ​ട​ൻ ഉ​ണ്ടാ​കില്ല​; സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കേ​ണ്ട​തി​ല്ലെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​പ്പ​രീ​ക്ഷ ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ്. പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ന​ഷ്ട​പ്പെ​ട്ട അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ എ​ങ്ങ​നെ വീ​ണ്ടെ​ടു​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. സ്കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ട​ൻ എ​ത്തി​യ്ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts