കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന ക്യാ​മ്പി​ലെ കുട്ടികളുടെ  ഭക്ഷ്യവിഷബാധ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രമെന്ന് ഡിഎംഒ; കാവൽ ജംഗ്ഷനിലെ ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു

കൊല്ലം : കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ തു​ട​രു​ന്ന സ്‌​കൗ​ട്ട്‌​സ് – ഗൈ​ഡ്‌​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ബാ​ധി​ച്ച ഭ​ക്ഷ്യ​വി​ഷ​ബാ​ധ അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. പു​തു​താ​യി രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​വ​രു​ടെ സ്ഥി​തി​യും ഗു​രു​ത​ര​മ​ല്ലെ​ന്ന് ഡി.​എം.​ഒ വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണം ന​ല്‍​കി​യ ത​ങ്ക​ശ്ശേ​രി കാ​വ​ല്‍ ജം​ക്ഷ​നി​ലു​ള്ള ഹോ​ട്ട​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പൂ​ട്ടി​ച്ചു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത് ആ​ഹാ​രം ത​യാറാ​ക്കി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.
പ​ക​ര്‍​ച്ച പ​നി പ്ര​തി​രോ​ധ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യും ഡി.​എം.​ഒ. അ​റി​യി​ച്ചു.

പു​ന​ലൂ​ര്‍, ശ​ക്തി​കു​ള​ങ്ങ​ര, ച​വ​റ, കു​മ്മി​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു പേ​ര്‍​ക്ക് ഡെ​ങ്കി പ​നി​യും ച​വ​റ​യി​ല്‍ ഒ​രാ​ള്‍​ക്ക് എ​ച്ച്1 എ​ന്‍1 പ​നി​യും റി​പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെന്നും ഡി.​എം.​ഒ. വ്യ​ക്ത​മാ​ക്കി.

Related posts