നഗ്നത കാണിക്കലും അശ്ലീല സംഭാഷണവും;  കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറുന്നതായി നാട്ടുകാർ

കു​ന്നും​ഭാ​ഗം: കാഞ്ഞിരപ്പള്ളി കു​ന്നും​ഭാ​ഗ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.ജോ​ലി ക​ഴി​ഞ്ഞ് പോ​കു​ന്ന സ്ത്രീ​ക​ളെ​യും വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യു​മാ​ണ് സാമൂഹ്യ വിരുദ്ധർ‍ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​ശ്ലീ​ല​ചു​വ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും ന​ഗ്ന​ത പ്ര​ദ​ര്‍​ശ​ന​വും സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

സ്ത്രീ​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും ഈ ​പ്ര​ദേ​ശ​ത്തി​ലൂടെ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ബൈ​ക്കു​ക​ളി​ലെ​ത്തു​ന്ന ഇ​വ​ര്‍ സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കാ​നും ശ്ര​മം ന​ട​ത്തി. സ്‌​കൂ​ള്‍ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പോ​ലീ​സ് സ്ത്രീ​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും ഇ​വ​രെ ശ​ല്യം ചെ​യ്യു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ട​ണ​മെ​ന്നും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നും​ഭാ​ഗം അ​നു​ഗ്ര​ഹ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി.

Related posts