Set us Home Page

ജീവിച്ചിരിക്കണോ, എങ്കില്‍ അധികാരികള്‍ക്ക് വഴങ്ങിയേ മതിയാവൂ! കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയില്‍ നിന്ന് പുറത്തു വരുന്നത്, അതിക്രൂരമായ ലൈംഗിക ചൂഷണങ്ങളുടെ കഥകള്‍

ഏകാധിപത്യ ഭരണത്തിനും കിരാത നടപടികള്‍ക്കും പേരുകേട്ട രാജ്യമാണ് ഉത്തരകൊറിയ. കിം ജോംഗ് ഉന്‍ എന്ന നേതാവിന്റെ കീഴില്‍ അടിമകളെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു ജനതയാണ് അവിടെയുള്ളത്. ശുഭസൂചകമായ അധികം വാര്‍ത്തകളൊന്നും അവിടെ നിന്ന് പുറത്ത് വരാറുമില്ല. ഇപ്പോഴിതാ, ഏതൊരു രാജ്യത്തെ സംബന്ധിച്ചായാലും ഏറ്റവും അപമാനകരമായ ഒരു വാര്‍ത്തകൂടി ഉത്തരകൊറിയയില്‍ നിന്ന് പുറത്തു വരുന്നു.

ജീവിക്കാനും വീട്ടിലുളളവരുടെ അരവയര്‍ നിറയ്ക്കാനും കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്ക് വഴങ്ങികൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് വര്‍ഷങ്ങളായി ഉത്തര കൊറിയയിലെന്നാണ് യുഎന്‍ നടത്തിയ സര്‍വേയിലൂടെ പുറത്തു വരുന്ന വസ്തുത.

കൊടും ലൈംഗിക ചൂഷണത്തിന്റെ കഥകളാണ് പുറത്തു വരുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് കടുത്ത ലൈംഗിക ചൂഷണത്തിനു നിത്യവും വിധേയമാകുന്നത്. ഹ്യൂമന്റൈറ്റ് വാച്ച് പുറത്തുവിട്ടിരിക്കുന്ന 82 പേജുളള റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

80,000 നും 120,000 നും ഇടയിലുളള ആളുകള്‍ രാഷ്ട്രീയ തടവുകാരായി ഉത്തര കൊറിയയുടെ ജയിലറകളില്‍ കഴിയുന്നുണ്ടെന്നാണ് നിഗമനം. ഒരു സ്ത്രീയെ ഒരു ഉദ്യോഗസ്ഥന്‍ സമീപിച്ചാല്‍ അത് എന്തും ആയികൊളളട്ടെ. ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ, പണത്തിനോ സെക്‌സിനോ, എന്തിനു വേണ്ടിയാണെങ്കിലും വഴങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഇരകളിലൊരാള്‍ വെളിപ്പെടുത്തുന്നു.

അതിജീവനം സാധ്യമാകാണോ എങ്കില്‍ അധികാരികള്‍ക്ക് വഴങ്ങികൊടുക്കണം. ഒന്നുകില്‍ കിടക്ക പങ്കിടണം അതുമല്ലെങ്കില്‍ ശരീരത്തിന്റെ മുഴുവന്‍ ഭാഗത്തും അവര്‍ ആഗ്രഹിക്കുന്നതു പോലെ സ്പര്‍ശിക്കാന്‍ നിന്നു കൊടുക്കണം. അല്ലെങ്കില്‍ പട്ടിണി കിടന്നു മരിക്കേണ്ടി വരും. അതുമല്ലെങ്കില്‍ തണുത്തു മരവിച്ച് എവിടെയങ്കിലും ചത്തുകിടക്കേണ്ടി വരും ആരും ചോദിക്കാന്‍ വരില്ല. അതിജീവിച്ച യുവതി വെളിപ്പെടുത്തുന്നു.

പോലീസ് ഉദ്യോഗസഥരും പട്ടാളക്കാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം ഭൂരിഭാഗവും പുരുഷന്‍മാരായിരിക്കുന്ന ഒരു രാജ്യത്ത് വഴങ്ങി കൊടുക്കയല്ലാതെ മറ്റു വഴികളില്ലെന്ന് ഇരകളായ സ്ത്രീകള്‍ പറയുന്നു. ലൈംഗികതയ്ക്ക് വഴങ്ങിയില്ലെങ്കില്‍ സ്ത്രീകളുടെ യാത്രയും വില്‍പ്പനയും നിയമവിരുദ്ധമാണെന്ന് പോലീസോ ഉദ്യോഗസ്ഥരോ പറഞ്ഞാല്‍ കച്ചവടം പോകുമെന്ന് മാത്രമല്ല ജീവിതകാലം മുഴുവന്‍ ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നേക്കാം.

അതിനാല്‍ തന്നെ ഒഴിഞ്ഞ മുറിയിലേയ്ക്ക് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ക്ഷണിച്ചാല്‍ സന്തോഷ പൂര്‍വ്വം ചെല്ലുകയോ ഇവര്‍ക്ക് നിവൃത്തിയുളളു. ഞങ്ങളെ പാവകളെ പോലെയാണ് അവര്‍ കരുതുന്നത്. ഇഷ്ടം പോലെ ഉപയോഗിച്ചതിനു ശേഷം യഥേഷ്ടം വലിച്ചെറിഞ്ഞു കളയാവുന്ന തരത്തിലുളള പാവകളായി. ചിലര്‍ സാധനങ്ങള്‍ കടത്താനും ജോലിക്കായും മറ്റും ചൈനയിലേക്ക് അനധികൃതമായി കുടിയേറാറുണ്ട്. ഇവര്‍ പിടിക്കപ്പെടുകയോ മടക്കി അയയ്ക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇവര്‍ താല്‍ക്കാലികമായി അടയ്ക്കാറുള്ള കേന്ദ്രങ്ങളിലും ജയിലുകളിലും ബലാത്സംഗത്തിന് ഇരയാകാറുണ്ട്.

എല്ലാ രാത്രികളിലും ചില സ്ത്രീകള്‍ ഗാര്‍ഡിനൊപ്പം പോകേണ്ടിവരും. അവര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുമെന്ന് ഹോള്‍ഡിംഗ് സെന്ററില്‍ കഴിയേണ്ടി വന്ന ഒരു 30 കാരി പറയുന്നു. ഗത്യന്തരമില്ലാതെ നോര്‍ത്ത് കൊറിയയില്‍ നിന്ന് പാലായനം ചെയ്ത ഒരു കര്‍ഷക ചൈനീസ് പോലീസിന്റെ പിടിയിലായി. അവര്‍ അവരെ രാജ്യത്ത് തിരികെ എത്തിച്ചു.

ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരുടെ പെരുമാറ്റം അസഹനീയമായിരുന്നുവെന്ന് അവര്‍ പറയുന്നു. അയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടിരുന്നു. എല്ലാ ലൈംഗിക വൈകൃതങ്ങള്‍ക്കും ഞാന്‍ ഇരയായി. ആത്മാഭിമാനം മറന്നു കളയുക. ഉത്തര കൊറിയയില്‍ സ്ത്രീയെന്ന നിലയില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഇതാണെന്നും ഇരയായി സ്ത്രീകള്‍ പറയുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS