വി​വാ​ദ പെ​നാ​ൽ​റ്റി​യി​ൽ സെ​ന​ഗ​ൽ വീ​ണു; ബെ​ൽ​ജി​യ​ത്തി​ന് പു​ന​ർ​ജ​ൻ​മം

സി​യാ​റ്റി​ൽ: തോ​ൽ​വി​യി​ൽ നി​ന്ന് അ​വ​സാ​ന നി​മി​ഷം ക​ര​ക​യ​റി ലോ​ക​ക​പ്പി​ന്‍റെ റൗ​ണ്ട് 32-ൽ ​പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കി ബെ​ൽ​ജി​യം. ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ലാ​യ ശേ​ഷം അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ബെ​ൽ​ജി​യം 3-2ന് ​സെ​ന​ഗ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​വാ​ഷിം​ഗ്ട​ണി​ലെ സി​യാ​റ്റി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് ക​ട​ന്ന​പ്പോ​ഴു​ണ്ടാ​യ വി​വാ​ദ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ല​ക്ഷ്യം ക​ണ്ട് ക്യാ​പ്റ്റ​ൻ യൂ​റി ടൈ​ലെ​മാ​ന​സ് ആ​ണ് ബെ​ൽ​ജി​യ​ത്തി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​തി​ഥേ​യ​രാ​യ യു​എ​സ്എ​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

ര​ണ്ട് ഗോ​ളി​ന്‍റെ ലീ​ഡി​ൽ 86 മി​നി​റ്റു​വ​രെ പി​ടി​ച്ചു​നി​ന്ന സെ​ന​ഗ​ലി​നെ അ​വ​സാ​ന നി​മി​ഷം അ​ട്ടി​മ​റി​ച്ചാ​ണ് ബെ​ൽ​ജി​യം മു​ന്നേ​റി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ബെ​ൽ​ജി​യം ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സെ​ന​ഗ​ൽ ചെ​റു​ത്തു​നി​ന്നു. പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റി​യ സെ​ന​ഗ​ൽ ഹ​ബീ​ബ് ഡ​യാ​ര​യി​ലൂ​ടെ 24-ാം മി​നി​റ്റി​ൽ ലീ​ഡെ​ടു​ത്തു. കൂ​ടെ​യു​ള്ള ഇ​സ്മാ​യി​ല സാ​റി​ന്‍റെ ഹെ​ഡ​ർ പോ​സ്റ്റി​ൽ ത​ട്ടി മ​ട​ങ്ങി​യ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഹ​ബീ​ബ് ഡ​യാ​ര പ​ന്ത് വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

1-0. ര​ണ്ടാം​പ​കു​തി​യു​ടെ 51-ാം മി​നി​റ്റി​ൽ സെ​ന​ഗ​ൽ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. അ​വ​രു​ടെ പ്ര​തി​രോ​ധ​ക്കാ​ര​ൻ മൂ​സ നി​യാ​ഖാ​തേ ന​ൽ​കി​യ നീ​ണ്ട പാ​സ് വ​രു​തി​യി​ലാ​ക്കി​യ ഇ​സ്മാ​യി​ല സാ​ർ, ബെ​ൽ​ജി​യ​ൻ പ്ര​തി​രോ​ധ​ത്തെ നി​ഷ്പ്ര​ഭ​മാ​ക്കി മ​നോ​ഹ​ര​മാ​യൊ​രു ഷോ​ട്ടി​ലൂ​ടെ ഗോ​ൾ നേ​ടി. 2-0. നി​ല​ഭ​ദ്ര​മാ​ക്കി​യ സെ​ന​ഗ​ൽ വി​ജ​യം സ്വ​പ്നം ക​ണ്ട വേ​ള​യി​ൽ അ​വ​രെ ഞെ​ട്ടി​ച്ച് 86-ാം മി​നി​റ്റി​ൽ ബെ​ൽ​ജി​യം ഗോ​ൾ നേ​ടി.

തോ​മ​സ് മ്യൂ​നി​യ​ർ ന​ൽ​കി​യ ക്രോ​സ് റോ​മേ​ലു ലു​ക്കാ​ക്കു ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. 2-1. അ​ടു​ത്ത നി​മി​ഷ​ത്തി​ൽ വീ​ണ്ടും ബെ​ൽ​ജി​യം ഗോ​ള​ടി​ച്ചു. 89-ാം മി​നി​റ്റി​ൽ ലി​യാ​ൻ​ഡ്രോ ട്രോ​സാ​ർ​ഡി​ന്‍റെ ക്രോ​സ് സെ​ന​ഗ​ൽ ഗോ​ൾ​കീ​പ്പ​ർ മോ​റി ഡി​യാ​വി​ന്‍റെ കൈ​യി​ൽ നി​ന്ന് വ​ഴു​തി വീ​ണു. ഞൊ​ടി​യി​ട​യി​ൽ പ​ന്തി​ന് ത​ല​വെ​ച്ച് ബെ​ൽ​ജി​യ​ത്തി​ന്‍റെ യൂ​റി ടൈ​ലെ​മാ​ൻ​സ് മ​ത്സ​രം സ​മ​നി​ല വ​രു​ത്തി. 2-2.

മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് പോ​കു​ന്ന ഘ​ട്ട​ത്തി​ൽ 125-ാം മി​നി​റ്റി​ൽ ബെ​ൽ​ജി​യ​ത്തി​നാ​യി ടൈ​ലെ​മാ​ൻ​സ് ന​ട​ത്തി​യ മു​ന്നേ​റ്റം ത​ട​യു​ന്ന​തി​നി​ടെ ബോ​ക്സി​ലു​ണ്ടാ​യ ഫൗ​ളി​ന് വാ​ർ പ​രി​ശോ​ധ​ന​യി​ൽ റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ക്കു​ക​യാ​യി​രു​ന്നു. പ​ന്ത് ടൈ​ലെ​മാ​ൻ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ ഗോ​ൾ നി​ല 3-2. അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യി​ൽ സെ​ന​ഗ​ൽ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ്ടു. ബെ​ൽ​ജി​യം പ്രീ​ക്വാ​ർ​ട്ട​റി​ലു​മെ​ത്തി.

Related posts

Leave a Comment