കോം​ഗോ​യെ വീ​ഴ്ത്തി പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ഇം​ഗ്ല​ണ്ടും

അ​റ്റ്‌ലാന്‍റ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ത്ര​സി​പ്പി​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്തി​നെ മ​റി​ക​ട​ന്ന് യൂ​റോ​പ്പി​ലെ വ​ന്പ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ട് റൗ​ണ്ട് 32-ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി. എ​തി​രാ​ളി​ക​ളാ​യ ഡി.​ആ​ർ കോം​ഗോ​യ്ക്കെ​തി​രെ 2-1നാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യം. ക​ളി​യു​ടെ ആ​ദ്യ​നി​മി​ഷ​ത്തി​ൽ ത​ന്നെ പി​റ​കി​ലാ​യി പോ​യ ഇം​ഗ്ല​ണ്ടി​നെ നാ​യ​ക​ൻ ഹാ​രി കെ​യ്നി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക​ക​പ്പി​ൽ അ​ഞ്ച് ഗോ​ളാ​യി ഹാ​രി കെ​യ്ന്. ആ​കെ നേ​ട്ടം 13.

ആ​റി​ന് ന​ട​ക്കു​ന്ന പ്രീ ​ക്വാ​ർ​ട്ട​റി​ൽ ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി. കോം​ഗോ​യു​ടെ പ്ര​ഥ​മ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്്. ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി 9.30ന് ​യു​എ​സി​ലെ അ​റ്റ്‌ലാന്‍റ സ്റ്റേ​ഡി​യ​ത്തി​ൽ (മെ​ഴ്സി​ഡ​സ് സ്റ്റേ​ഡി​യം) ന​ട​ന്ന ആ​വേ​ശോ​ജ്വ പോ​രാ​ട്ട​ത്തി​ൽ ഏ​ഴാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ ഞെ​ട്ടി​ച്ച് കോം​ഗോ ഗോ​ൾ നേ​ടി.

ചാ​ൻ​സ​ൽ എം​ബെം​ബ​യു​ടെ നീ​ണ്ട പാ​സി​ലൂ​ടെ ബ്ര​യാ​ൻ സി​പെം​ഗ ഇം​ഗ്ലീ​ഷ് പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് പാ​യി​ച്ച ഷോ​ട്ട് വ​ല​യി​ൽ പ​തി​ച്ചു. 1-0. ക​ളി​യി​ൽ നി​ല​യു​റ​ക്കും മു​ന്പേ വീ​ണ അ​പ്ര​തീ​ക്ഷി​ത ഗോ​ളി​ൽ ഇം​ഗ്ല​ണ്ട് അ​ടി​മു​ടി പ​ത​റി. അ​ട്ടി​മ​റി​യെ​ന്ന് തോ​ന്നി​പ്പി​ച്ച നി​മി​ഷ​മാ​യി​രു​ന്നു അ​ത്. പി​ന്നി​ലാ​യ ഇം​ഗ്ല​ണ്ട് ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കോം​ഗോ നി​ര പ​ഴു​തു​ക​ൾ അ​നു​വ​ദി​ക്കാ​തെ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ ഗോ​ൾ മ​ട​ക്കാ​നു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഫ​ലം കാ​ണാ​തെ പോ​യി.

ര​ണ്ടാം പ​കു​തി​യി​ൽ മ​ത്സ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി. ഇം​ഗ്ല​ണ്ട് പ​രി​ശീ​ല​ക​ൻ തോ​മ​സ് ടു​ഷെ​ൽ, ബു​കാ​യോ സാ​ക്ക​യെ​യും ആ​ന്‍റ​ണി ഗോ​ർ​ഡ​നെ​യും ക​ള​ത്തി​ലി​റ​ക്കി​യ​തോ​ടെ അ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് വേ​ഗ​ത കൂ​ടി. 75-ാം മി​നി​റ്റി​ൽ ഗോ​ർ​ഡ​ന്‍റെ സു​ന്ദ​ര​മാ​യ ക്രോ​സി​ൽ നി​ന്ന് ഹാ​രി കെ​യ്ൻ ഹെ​ഡ​റി​ലൂ​ടെ ഇം​ഗ്ല​ണ്ടി​നെ തു​ല്യ​ത വ​രു​ത്തി. 1-1. പ്ര​തീ​ക്ഷ കൈ​വ​ന്ന ഇം​ഗ്ല​ണ്ട് വീ​ണ്ടും ഇ​ട​ത​ട​വി​ല്ലാ​തെ കോം​ഗോ ഗോ​ൾ​മു​ഖ​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി. 86-ാം മി​നി​റ്റി​ൽ ഇം​ഗ്ല​ണ്ട് വീ​ണ്ടും ഗോ​ൾ നേ​ടി വി​ജ​യ​മു​റ​പ്പി​ച്ചു.

ഗോ​ർ​ഡ​ന്‍റെ അ​സി​സ്റ്റി​ൽ നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച ഹാ​രി കെ​യ്ൻ ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് കോം​ഗോ പ്ര​തി​രോ​ധ​ക്കാ​രു​ടെ ഇ​ട​യി​ൽ നി​ന്ന് തൊ​ടു​ത്ത ത​ക​ർ​പ്പ​ൻ ഷോ​ട്ട് കോം​ഗോ ഗോ​ൾ​കീ​പ്പ​ർ ല​യ​ണ​ൽ എം​പാ​സി​യ്ക്ക് അ​വ​സ​രം ന​ൽ​കാ​തെ ഗോ​ൾ​വ​ല​യ​ത്തി​ന്‍റെ മു​ക​ളി​ൽ വ​ല​ത് വ​ശ​ത്ത് പ​തി​ച്ചു. ക​ളി​തീ​രാ​ൻ ഏ​താ​നും മി​നി​റ്റ് ബാ​ക്കി നി​ൽ​ക്കേ ഇം​ഗ്ല​ണ്ട് 2-1ന് ​മു​ന്നി​ൽ. പി​ന്നീ​ട് പൊ​രു​താ​നു​ള്ള ശേ​ഷി ഉ​ണ്ടാ​യി​രു​ന്നി​ല്ല കോം​ഗോ​യ്ക്ക്.

അ​തേ​സ​മ​യം കോം​ഗോ ഗോ​ൾ​കീ​പ്പ​ർ ല​യ​ണ​ൽ എം​പാ​സി ഉ​ജ്വ​ല ഫോ​മി​ലാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മി​ന്‍റെ​യും ഹാ​രി കെ​യ്നി​ന്‍റെ​യും പോ​സ്റ്റി​ലേ​ക്കു​ള്ള ഷോ​ട്ടു​ക​ൾ പ​ല​വ​ട്ടം ത​ട​ഞ്ഞി​ട്ട​ത് ശ്ര​ദ്ധേ​യ​മാ​യി. 68239 പേ​രാ​ണ് മ​ത്സ​രം കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്.

Related posts

Leave a Comment