കല്ലടിക്കോട്: ചെന്തണ്ടിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കടിച്ചു കൊന്ന ഈറ്റത്തോട് റെജി സെബാസ്റ്റ്യന്റെ റബ്ബർതോട്ടത്തിൽ വനംവകുപ്പ് അധികാരികൾ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു.
ഇന്നലെ വൈകിട്ടോടെ റേഞ്ച് ഓഫീസർ ഇ.ഇം. റോസ് ഏലിയാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വനത്തിനോടുചേർന്ന് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പുലിക്കൂട് സ്ഥാപിക്കുകയായിരുന്നു. പുലിയെ നിരീക്ഷിക്കാൻ കാമറയും സ്ഥാപിച്ചിട്ടുണ്ട്.
കെ. ശാന്തകുമാരി എംഎൽഎ, കെഎഫ്ഡിസി ചെയർമാൻ റസാഖ് മൗലവി, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, വാർഡ് അംഗം പ്രകാശ് തോമസ് എന്നിവർ സ്ഥലത്തെത്തി.
