മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് കൂ​ട്ടു​കാ​ര​നെ കൊ​ന്നു: കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി

ന്യൂ​ഡ​ൽ​ഹി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി. ഫൈ​സാ​ൻ (24) എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ മൗ​ജ്പു​റി​ൽ ആ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഫൈ​സാ​നെ കൊ​ന്ന​തെ​ന്നാ​ണ് യു​വാ​വ് പ​റ​ഞ്ഞ​ത്. ത​ന്നെ നാ​ല് മാ​സം മു​മ്പ് ഫൈ​സാ​ൻ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഫൈ​സാ​നെ കൊ​ല​പ്പെ​ടു​ത്തി​തെ​ന്നു​മാ​ണ് പ്ര​തി വ്യ​ക്ത​മാ​ക്കി​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ത​ന്‍റെ കു​ടും​ബ​ത്തി​നോ സു​ഹൃ​ത്തു​ക​ൾ​ക്കോ യാ​തൊ​രും ബ​ന്ധ​വു​മി​ല്ലെ​ന്നും പ്ര​തി പ​റ​ഞ്ഞു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ പ്ര​തി പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്നും സാ​മ്പ​ത്തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ കൊ​ല ന​ട​ത്തി​യ​തെ​ന്നു​മാ​ണ് മ​രി​ച്ച ഫൈ​സാ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ൽ​മാ​ൻ‌ പ​റ​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഫൈ​സാ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. മൗ​ജ്പു​റി​ലെ ഒ​രു ക​ഫേ​യി​ൽ‌ വ​ച്ച് പ്ര​തി ഫൈ​സാ​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫൈ​സാ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment