കാ​ടും മ​ല​യും അ​രു​വി​യും പു​ഴ​യും ഗ്രാ​മീ​ണ നി​ര​ത്തും..! ഫാ.വി​മ​ലി​ന്‍റെ വി​ര​ൽ​ത്തു​ന്പി​ൽ വി​രി​യു​ന്ന​തു മോ​ഹ​ന​ദൃ​ശ്യ​ങ്ങ​ൾ

ക​ൽ​പ്പ​റ്റ: സ്വ​യം അ​ഭ്യ​സി​ച്ച ചി​ത്ര​ര​ച​നാ​സ​ങ്കേ​ത​ങ്ങ​ളു​പ​യോ​ഗി​ച്ച് ഫാ.​വി​മ​ൽ ക​ല്ലൂ​ക്കാ​ര​ൻ വ​ര​ച്ച ജീ​വ​ൻ തു​ടി​ക്കു​ന ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​കൃ​തി​യാ​ണ് ചി​ത്ര​ര​ച​ന​യി​ൽ മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഫാ.​വി​മ​ലി​ന്‍റെ ഇ​ഷ്ട​വി​ഷ​യം.

പെ​ൻ​സി​ൽ​ഡ്രോ​യിം​ഗ്, ജ​ല​ച്ചാ​യം, എ​ണ്ണ​ച്ചാ​യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തി​ന​കം അ​യ്യാ​യി​ര​ത്തോ​ളം ര​ച​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. കാ​ടും മ​ല​യും അ​രു​വി​യും പു​ഴ​യും ഗ്രാ​മീ​ണ നി​ര​ത്തും വീ​ടും മ​റ്റും സ​മ്മേ​ളി​ക്കു​ന്ന​താ​ണ് പ​ല ചി​ത്ര​ങ്ങ​ളും.​അ​ങ്ക​മാ​ലി കോ​ക്കു​ന്നു ക​ല്ലൂ​ക്കാ​ര​ൻ വ​ർ​ഗീ​സ്-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ.​വി​മ​ൽ. 2015ലാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. റൊ​ഗേ​ഷ​നി​സ്റ്റ് സ​ഭാം​ഗ​മാ​ണ്.

മാ​ന​ന്ത​വാ​ടി റൊ​റാ​ത്തെ ഭ​വ​ൻ സെ​മി​നാ​രി​യി​ലാ​ണ് നി​ല​വി​ൽ സേ​വ​നം ചെയ്യുന്നത്. സൃ​ഷ്ടി​ക​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യാ​ണ് ഇദ്ദേഹം.എ​ണ്ണ​ച്ചാ​യ​ത്തി​ൽ തീ​ർ​ത്ത ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ​ത്താ​ഴ ദൃ​ശ്യ​മാ​ണ് എ​റ്റ​വും സം​തൃ​പ്തി പ​ക​ർ​ന്ന​തെ​ന്നു ഫാ.​വി​മ​ൽ പ​റ​യു​ന്നു.

ആ​റ​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള ചി​ത്രം ആ​ലു​വ റൊ​ഗാ​ത്തെ ആ​ശ്ര​മ​ത്തി​നാ​ണ് ന​ൽ​കി​യ​ത്. ക്രി​സ്തു​വി​ന്‍റെ ചി​രി​ക്കു​ന്ന മു​ഖ​മാ​ണ് ഫാ. ​വി​മ​ലി​ന്‍റെ ര​ച​ന​ക​ളി​ൽ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന മ​റ്റൊ​രു ചിത്രം. മാ​ന​ന്ത​വാ​ടി ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ഫാ.​വി​മ​ൽ ക​ല്ലൂ​ക്കാ​ര​ൻ.

Related posts