നടുവേദനയെ നിസ്സാരമായി കരുതരുത് ! നട്ടെല്ലിന്റെ ക്ഷതം കോവിഡ് രോഗികളിലെ മരണസാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം…

നട്ടെല്ലില്‍ ഒടിവോ ചതവോ ഉള്ള കോവിഡ് രോഗികളില്‍ മരണ സാധ്യത ഇരട്ടിയെന്ന് പുതിയ പഠനം.എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഓസ്റ്റിയോപൊറോസിസ് കാരണമാണ് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ ഉണ്ടാകുന്നത്. അത്തരം ഒടിവുകള്‍ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

114 കോവിഡ് -19 രോഗികളുടെ എക്‌സ്-റേകള്‍ ഗവേഷകര്‍ പഠിക്കുകയും 35 ശതമാനം പേരില്‍ തോറാസിക് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ രോഗികള്‍ പ്രായമായവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും കൂടുതലായി ബാധിച്ചവരുമായിരുന്നു.

ഒടിവുകളില്ലാത്തവരെ അപേക്ഷിച്ച് അവര്‍ക്ക് വെന്റിലേറ്ററുകള്‍ ആവശ്യമുണ്ടെന്നും മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു. കഠിനമായ ഒടിവുകള്‍ ഉള്ള രോഗികളില്‍ മരണനിരക്ക് കൂടുതലായിരുന്നു.

ലളിതമായ തോറാസിക് എക്‌സ്-റേ വഴി ഈ ഒടിവുകള്‍ കണ്ടെത്താനാകും. ആശുപത്രി പ്രവേശന സമയത്ത് കോവിഡ് -19 രോഗികളില്‍ ഇക്കാര്യം സംബന്ധിച്ച് ഒരു വിലയിരുത്തല്‍ നടത്തണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചു. പുതിയ വിവരങ്ങള്‍ ഗൗരവതരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Related posts

Leave a Comment