ഫ്രീ​ക്കന്മാ​ർ സൂ​ക്ഷി​ക്കു​ക! ന്യൂ​ജെ​ൻ ക​ളി വാ​ഹ​ന​ത്തോ​ടു വേ​ണ്ട; കു​ടു​ങ്ങു​ന്ന​ത് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ; നി​ങ്ങ​ൾ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്

പേ​രാ​മം​ഗ​ലം: ഫ്രീ​ക്കന്മാ​ർ സൂ​ക്ഷി​ക്കു​ക, നി​ങ്ങ​ൾ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ങ്ങ​ളു​ടെ ന്യൂ​ജെ​ൻ ക​സ​ർ​ത്തൊ​ന്നും നി​ങ്ങ​ളു​ടെ വ​ണ്ടി​ക​ളോ​ടു വേ​ണ്ട..! ഫാ​ൻ​സി ന​ന്പ​റി​നു പി​ന്നാ​ലെ കാ​ശു​കൊ​ടു​ത്തു കാ​ത്തു​കെ​ട്ടി കി​ട​ക്കു​ന്ന​വ​രെ ക​ണ്ടി​ട്ടു​ണ്ട്..

എ​ന്നാ​ൽ ന​ന്പ​റേ​താ​യാ​ലും ഫ്രീ​ക്ക​ൻ ന​ന്പ​ർ പ്ലേ​റ്റു​ക​ളു​മാ​യി ക​റ​ങ്ങു​ന്ന ന്യൂ​ജെ​ൻ കാ​ല​മാ​ണി​തെ​ന്നു അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വ്യാഴാഴ്ച പേ​രാ​മം​ഗ​ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് ആ​റ് ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു നൂ​റു ശ​ത​മാ​നം തെ​ളി​വി​ല്ലാ​ത്ത ബൈ​ക്കും പോ​ലീ​സ് പി​ടി​കൂ​ടി.

ബൈ​ക്കി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റ് ചെ​റി​യ രീ​തി​യി​ൽ ത​ട്ടി​യാ​ൽ സീ​റ്റി​ന​ടി​യി​ലെ മാ​ഗ്ന​റ്റി​ൽ പ​തി​ഞ്ഞ് ന​ന്പ​ർ പ്ലേ​റ്റ് അ​പ്ര​ത്യ​ക്ഷ​മാ​കും.  പാ​ർ​ക്കിം​ഗ് സ​മ​യ​ത്ത് ന​ന്പ​ർ പ്ലേ​റ്റ് നി​വ​ർ​ത്തിവ​യ്ക്കു​ക​യും യാ​ത്ര ചെ​യു​ന്പോ​ൾ സീ​റ്റി​ന​ടി​യി​ലേ​ക്കു മ​റ​യ്ക്കു​ക​യും ചെ​യ്യും.

മു​ൻ​ഭാ​ഗ​ത്തു ന​ന്പ​ർ പ്ലേ​റ്റ് ഉ​ള്ള​തും പി​ൻ​ഭാ​ഗ​ത്തു ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത​തു​മാ​യ മൂ​ന്ന് ബൈ​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ലു​ണ്ട്. ആ​ർ​സി ബു​ക്കി​ൽ ക​റു​ത്ത നി​റ​മു​ള്ള ബൈ​ക്കി​ന്‍റെ നി​റംമാ​റ്റി കി​ളിപ്പ​ച്ച​യാ​ക്കി, പിറ​കി​ൽ ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത ബൈ​ക്കും ക​സ്റ്റ​ഡി​യി​ലു​ണ്ട്.

ജി​ല്ല​യി​ൽ വ​ർ​ധി​ച്ചുവ​രു​ന്ന മാ​ലമോ​ഷ​ണ​ങ്ങ​ൾക്കും മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്കു പ​ങ്കു​ണ്ടോ എ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. തു​ട​ർ​ന്നും ഇ​ത്ത​രം ബൈ​ക്കു​ക​ൾ​ക്കാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ലീ​സ്. തു​ട​ർന​ട​പ​ടി​ക​ൾ​ക്കുശേ​ഷം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​നു വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റും.

വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ നി​ന്നാ​യി 20,000 രൂ​പ​യോ​ളം പി​ഴ ഈ​ടാ​ക്കി. എ​സ്ഐ കെ.​സി.​ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

Related posts