തെരുവിലാരും പട്ടിണിയാകരുത്, ഭക്ഷണം ഈ ഫ്രിഡ്ജിലുണ്ട്; വിശക്കുന്നവന് അന്നം നൽകി ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ വാ​ട്സ്ആ​പ്പ് ചാ​രി​റ്റി കൂ​ട്ടാ​യ്മ​

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഴി​ഞ്ഞ വ​ർ​ഷം സ്ഥാ​പി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട ബോ​യ്സ് സ്കൂ​ളി​നു സ​മീ​പ​ത്തെ ഒ​രു​മ മാ​ർ​ട്ടി​നു മു​ന്നി​ലു​ള്ള അ​ശ​ര​ണ​ർ​ക്കാ​യു​ള്ള ഫ്രി​ഡ്ജി​ലാ​ണ് ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ തെ​രു​വി​ൽ ക​ഴി​യു​ന്ന നിരവധിപേ​രെ ന​ഗ​ര​സ​ഭ​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ട്ടി​പ​റ​ന്പ് ഗേ​ൾ​സ് സ്കൂ​ളി​ൽ താ​മ​സി​പ്പി​ച്ച് സ​മൂ​ഹ അ​ടു​ക്ക​ള വ​ഴി ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും തെ​രു​വോ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണു ക​ഴി​യു​ന്ന​ത്.

ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ എ​ന്ന വാ​ട്സ്ആ​പ്പ് ചാ​രി​റ്റി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ഫ്രി​ഡ്ജ് വ​ഴി ഇ​വി​ടെ എ​ന്നും ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്കു കൃ​ത്യം 12 ന് ​ഈ ഫ്രി​ഡ്ജ് തു​റ​ക്കു​ന്ന​തും കാ​ത്തു നി​ര​വ​ധി പേ​രാ​ണ് പ​രി​സ​ര​ത്ത് കാ​ത്തു​നി​ല്ക്കാ​റു​ള്ള​ത്.

ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ഹ​ൽ​വ​യും നേ​ന്ത്ര​പ്പ​ഴ​വും ല​ഭി​ച്ച​പ്പോ​ൾ പ​ല​ർ​ക്കും ക​ണ്ണു നി​റ​ഞ്ഞു പോ​കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു.

Related posts

Leave a Comment