പൊ​ള്ളു​ന്ന ചൂ​ടി​ൽ പ​ഴ വ​ർ​ഗ്ഗ​ങ്ങ​ർ​ക്ക് ക്ഷാ​മ​വും വി​ല വർധനവും; കൃ​ത്രി​മ ക്ഷാ​മമെന്ന് ഗുണഭോക്താക്കൾ


ചി​റ്റൂ​ർ:​ പ​ച്ച​ക്ക​റി​ക​ൾ താ​ലൂ​ക്കി​ലു​ട​നീ​ളം എ​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും പ​ഴ​വ​ർ​ഗ്ഗ ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.​ഫ്രൂ​ട്ട് സ്റ്റാ​ളു​ക​ളി​ൽ നാ​മ​മാ​യി ല​ഭി​ക്കു​ന്ന പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ൾ​ക്ക് വ്യാ​പാ​രി​ക​ൾ വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 120 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ആ​പ്പി​ൾ 160,180 നി​ര​ക്കി​ലും ഓ​റ​ഞ്ച്, മു​ന്തി​രി എ​ന്നി​വ​യും സ​മാ​ന​മാ​യ വി​ല വ​ർ​ധ​ന​വാ​ണ്.

എ​ന്നാ​ൽ വ്യ​പാ​രി​ക​ൾ പ​ഴ​ങ്ങ​ൾ​ക്ക് കൃ​ത്രി​മ ക്ഷാ​മം കാ​ണി​ക്കു​ന്ന​താ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ,ചി​റ്റൂ​ർ ,കൊ​ല്ല​ങ്കോ​ട് ,മ​ത​ല​മ​ട ,വ​ണ്ടി​ത്താ​വ​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​ഴ​വ​ർ​ഗ്ഗ ക്ഷാ​മം നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സം അ​നു​ഭ​വ​പ്പെട്ടി​രു​ന്ന​തി​നേ​ക്കാ​ൾ കൊ​ടും ചൂ​ടാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കൊ​റോ​ണാ ഭീ​തി​യും ലോ​ക്ക് ഡൗ​ണും കാ​ര​ണം വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് മ​ര​ത്ത​ണ​ലി​ൽ ചെ​ന്നി​രി​ക്കാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മാ​ണു​ള്ള​ത് .ഇ​തി​നി​ടെ താ​ലൂ​ക്കി​ലു​ട നീ​ളം പ​ക​ൽ സ​മ​യം ഇ​ട​വി​ട്ടു​ള്ള ക​റ​ന്‍റ് പോ​ക്ക് പൊ​തു​ജ​ന​ത്തി​നു ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

നാ​ട്ടു​കാ​ർ വൈ​ദ്യു​തി ത​ട​സ്‌​സ​ത്തെ​ക്കു​റി​ച്ച് സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ ഫോ​ണ്‍ റ​സീ​വ​ർ താ​ഴെ വെ​ച്ച നി​ല​യി​ലാ​ണ് അ​റി​യു​ന്ന​ത്.​താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശങ്ങ​ളി​ൽ പൊ​തു​ജ​ന സൗ​ക​ര്യാ​ർ​ത്ഥം പ​ച്ച​ക്ക​റി​സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ​തി​നു സ​മാ​ന​മാ​യി പ​ഴ​വ​ർ​ഗ്ഗ വി​പ​ണ​യും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment