ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ;പക്ഷെ ഇവിടെ നടി ചാടിയില്ല, ക്യാമറാമാന്‍ നേരെ കുളത്തിലേക്ക്

പണ്ട് ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറഞ്ഞ ഡയലോഗാണ് ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും ഒപ്പം ചാടട്ടെ എന്ന്. അന്ന് എല്ലാവരും പൊട്ടിച്ചിരിച്ചു. ഇപ്പോഴിതാ അത്തരത്തിലൊരു സീന്‍ നടന്നിരിക്കുന്നു. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്.

നടി കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറാമാനും ചാടുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. റെഡി 1, 2, 3 പറയുമ്പോള്‍ ഇരുവരും ചാടണം. കൗണ്ടിങ് തുടങ്ങി ത്രീ എത്തിയപ്പോഴേക്കും ക്യാമറാമാന്‍ ചാടി പക്ഷെ നടിയാവട്ടെ ചാടിയുമില്ല. ക്യാമറയും ക്യാമറാമാനും കുളത്തില്‍. നടി ചിരിച്ചു കൊണ്ട് കരയില്‍. കഥ പറഞ്ഞ കഥ എന്ന ചിത്രത്തിലെ നായികയായ തരൂഷിയാണ് കഥയിലെ നായിക.

Related posts