തല്ലിക്കൊന്നിട്ടും മതിയായില്ല! മധുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചാരണം! പിന്നില്‍, കൊലപാതകത്തിന് നേതൃത്വം നല്‍കിയവരുടെ ബന്ധുക്കളും നാട്ടുകാരുമെന്നും റിപ്പോര്‍ട്ട്

മധുവിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തിയും സോഷ്യല്‍മീഡിയയില്‍ പ്രചാരണം. മധുവിന്റെ ഘാതകരുടെ സുഹൃത്തുക്കളും നാട്ടുകാരുമാണ് പ്രചരണത്തിന് പിന്നില്‍. സ്‌ക്രീന്‍ഷോട്ടുകളും ഓഡിയോ വീഡിയോ ക്ലിപ്പുകളടക്കം പ്രചരിപ്പിച്ചാണ് അപകീര്‍ത്തി പ്രചരണം നടത്തുന്നത്.

അതേസമയം, മധുവിന്റെ കുടുംബത്തെയടക്കം വേട്ടയാടുന്നതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ഫാദര്‍ ജെയിംസ് റോബര്‍ട്ട് മൊറൈസ് അഗളി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 22നാണ് നാട്ടുവാസികള്‍ മോഷണക്കുറ്റമാരോപിച്ച് മധുവിനെ മര്‍ദ്ദിച്ചു കൊന്നത്.

മധുവിന് ക്രൂരമായി മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. ശരീരത്തില്‍ മര്‍ദനമേല്‍ക്കാത്ത സ്ഥലങ്ങള്‍ കുറവായിരുന്നു. തുട, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലൊക്കെ കഠിന മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. കാലിന്റെ താഴെ ഭാഗത്തു മാത്രമാണ് മര്‍ദ്ദനമേല്‍ക്കാത്തതായി ഉണ്ടായിരുന്നത്.

 

Related posts