വികനപദ്ധതി തടയുന്നത് നാടിനെ അപമാനിക്കൽ; പാ​ലം നി​ർ​മ്മാ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണമെന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ


കാ​യം​കു​ളം: നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ർ​ക്ക് ജം​ഗ്ഷ​ൻ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണം ത​ട​യു​ക​യും സൈ​റ്റി​ൽ കൊ​ടി​കെ​ട്ടു​ക​യും ചെ​യ്യ്ത സം​ഭ​വം ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.​ സ​ർ​ക്കാ​രിന്‍റെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ക​യും കൊ​ടി കെ​ട്ടി​യ​തും ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​മാ​ണ്.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ത​ട​ഞ്ഞ​തി​ലൂ​ടെ നാ​ടി​നെ അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പാ​ല​ത്തി​ന്‍റെ ബീം ​നി​ർ​മാ​ണ​ത്തി​നു അ​വ​ശ്യ​മാ​യ സൈ​സ് ഷ​ട്ട​റു​ക​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി ക​രാ​റു​കാ​ര​ൻ നി​യ​മാ​നു​സ​ര​ണം ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ക​മ്പി​ക​ളാ​ണ് ത​ട​ഞ്ഞ​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക്വാ​ളി​റ്റി കൺ​ട്രോ​ൾ​വി​ഭാ​ഗം സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്തി​ക​ളു​ടെ​യും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ആ​രോ​പ​ണ​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത് പോ​ലെ സൈ​റ്റി​ൽ ഇ​റ​ക്കി​യ ക​മ്പി​ക​ൾ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യി​ൽ ഉ​ള്ള ക​മ്പി​ക​ൾ അ​ല്ല എ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment