വായ്താളത്തിൽ കൃഷിചെയ്യുന്നവർ ധാരാളം…! കൃഷിയേപ്പറ്റി വാതോരാതെ സംസാരിക്കുന്ന പാർട്ടി ഭാരവാഹികൾ പക്ഷേ കൃഷി ചെയ്യാറില്ലെന്ന് തുറന്നടിച്ച് മന്ത്രി ജി. സുധാകരൻ

ആ​ല​പ്പു​ഴ:​കൃ​ഷി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കൃ​ഷി​ചെ​യ്യാ​തി​രി​ക്കു​ക​യു​മാ​ണ് പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ ചെ​യ്യു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ.​കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ കു​റ​വ​ട​ക്കം ഇ​തി​ന് കാ​ര​ണ​മെ​ങ്കി​ലും ഉ​ള്ള സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യാ​നും ജ​ന​ങ്ങ​ളെ കൃ​ഷി ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സ് വ​ള​പ്പി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ക്കു​ന്ന പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ ജി​ല്ലാ ജൈ​വ​ക​ർ​ഷ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​കൃ​ഷി​യാ​ണ് എ​ല്ലാ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​നം മ​റ്റെ​ല്ലാ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും കൃ​ഷി​യെ തു​ട​ർ​ന്ന് വി​ക​സി​ച്ച​താ​ണ്.​എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ ഐ​എ​എ​സ് നേ​ടു​ക എ​ന്ന​താ​ണ് മ​ഹ​ത്താ​യ കാ​ര്യ​മെ​ന്ന പ്ര​ച​ര​ണ​മാ​ണ് നി​ല​വി​ൽ ന​ട​ത്തു​ന്ന​ത്.​ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ബ്യൂ​റോ​ക്രാ​റ്റാ​കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്.​

​പ്ര​തി​ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൃ​ഷി ആ​ദാ​യ​ക​ര​മാ​ണ്.​നെ​ല്ലി​ന്‍റെ വി​ല ഇ​നി​യും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ടെ​ലി​ഫോ​ണി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ൻ,സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​ബി.​ച​ന്ദ്ര​ബാ​ബു,സി.​കെ.​സ​ദാ​ശി​വ​ൻ,എ.​എം.​ആ​രി​ഫ് എം​എ​ൽ​എ,ആ​ർ.​രാ​ജേ​ഷ് എം​എ​ൽ​എ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ ,ആ​ർ.​നാ​സ​ർ,കെ.​രാ​ഘ​വ​ൻ,എ.​മ​ഹേ​ന്ദ്ര​ൻ,എ​ച്ച്.​സ​ലാം, കെ.​പ്ര​സാ​ദ്,പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ,ജി.​ഹ​രി​ശ​ങ്ക​ർ,ടി.​കെ.​ദേ​വ​കു​മാ​ർ,ഡോ.​കെ.​ജി പ​ത്മ​കു​മാ​ർ,ഡി.​പ്രി​യേ​ഷ്കു​മാ​ർ,എം.​സ​ന്തോ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​സം​സ്ഥാ​ന​ജി​ല്ലാ ത​ല​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യുൂം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

Related posts