പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ഗാ​ന്ധി​മ​തി ബാ​ല​ൻ അ​ന്ത​രി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.52ന് ​കിം​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​കാ​ല​മാ​യി ക​ര​ൾ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. പ​ത്താ​മു​ദ​യം, പ​ഞ്ച​വ​ടി​പ്പാ​ലം, സു​ഖ​മോ ദേ​വി, മൂ​ന്നാം​പ​ക്കം, ഈ ​ത​ണു​ത്ത വെ​ളു​പ്പാ​ൻ​കാ​ല​ത്ത് എ​ന്നീ പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ് ഇ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ കാ​പ്പി​ൽ ത​റ​വാ​ട് അം​ഗ​മാ​ണ്. ക്ലാ​സ്സി​ക്‌ മ​ല​യാ​ളം സി​നി​മ​ക​ളു​ടെ നി​ർ​മ്മാ​താ​വും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ വൈ​സ് ചെ​യ​ർ​മാ​നും ആ​യി​രു​ന്നു ഗാ​ന്ധി​മ​തി ബാ​ല​ൻ. മ​ല​യാ​ളം സി​നി​മ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യാ​ണ് ബാ​ല​ൻ.

അ​മ്മ ഷോ ​എ​ന്ന പേ​രി​ൽ നി​ര​വ​ധി താ​ര​നി​ശ​ക​ൾ അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പേ​രി​നൊ​പ്പ​മു​ള്ള ഗാ​ന്ധി​മ​തി എ​ന്ന​ത് ബാ​ല​ന്‍റെ അ​മ്മ​യ്ക്ക് മ​ഹാ​ത്മാ ഗാ​ന്ധി ന​ൽ​കി​യ പേ​രാ​യി​രു​ന്നു. അ​മ്മ​യു​ടെ പേ​ര് സ്വ​ന്തം പേ​രി​നു മു​ന്നി​ൽ ചേ​ർ​ത്ത് വ​ലി​യൊ​രു ബ്രാ​ൻ​ഡാ​യി ആ​യി അ​ത് വ​ള​ർ​ത്തി.

Related posts

Leave a Comment