ഓ​ണ്‍​ലൈ​നി​ൽ​നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ത​ട്ടി​പ്പ്; ക​ണി​ച്ചു​കു​ള​ങ്ങ​ര അ​മ്പി​ളി പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍നിന്ന് വി​ല​യേ​റി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി പ​ണം ന​ല്‍​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ണി​ച്ചു​കു​ള​ങ്ങ​ര കാ​റ്റി​ട​ത്ത് വീ​ട്ടി​ല്‍ അ​മ്പി​ളി(41)യാ​ണ് ചേ​ര്‍​ത്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​എ​ല്‍​എ​ക്‌​സ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ല്‍​കാ​തെ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പാ​തി​രാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍നി​ന്ന് 47000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ല്‍​കാ​തെ ക​ബി​ളി​പ്പി​ച്ച​താ​യാ​ണ് കേ​സ്.

മു​മ്പും സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ള്ള ഇ​വ​ര്‍​ക്കെ​തി​രേ 2025 ൽ ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ സ​ത്താ​ര്‍, സീ​നി​യ​ര്‍ സി​പി​ഒ സ​തീ​ഷ്, ജോ​ര്‍​ജ് ജോ​സ​ഫ്, സൂ​ര്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment