കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍നി​ന്നു മോ​ഷ്ടി​ക്കാ​മെ​ന്ന് ആ​രും സ്വ​പ്നം കാ​ണേ​ണ്ട; സിനിമ കിട്ടിയാൽ സന്തോഷമെന്ന് കെ.ബി. ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യാ​യാ​ൽ കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് മോ​ഷ്ടി​ക്കാ​മെ​ന്ന് ആ​രും സ്വ​പ്നം പോ​ലും കാ​ണേ​ണ്ട.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ച്ചോ​ർ​ച്ച ത​ട​യും. കെ​എ​സ്ആ​ർ​ടി​സി​യി​ൽ അ​ഴി​മ​തി വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക ത​ന്നെ​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

വ​ര​വ് വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തോ​ടൊ​പ്പം ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കും. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദോ​ഷം വ​രു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ബ​സു​ക​ൾ കൂ​ടു​ത​ലാ​യി ഇ​റ​ക്കും. അ​ത് വ​ലി​യ മാ​റ്റ​മാ​കും. കെ ​എ​സ് ആ​ർ ടി ​സി​യെ സി​സ്റ്റ​മാ​റ്റി​ക് ആ​ക്കി മാ​റ്റ​ണം. തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണം. കോ​ര്‍​പ​റേ​ഷ​നെ സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​നി​മാ താ​രം എ​ന്ന നി​ല​യി​ൽ സി​നി​മ വ​കു​പ്പ് കൂ​ടി കി​ട്ടി​യാ​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ൽ സി​നി​മ വ​കു​പ്പ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല.

​ഗ​താ​ഗ​ത വ​കു​പ്പ് ത​ന്നെ​യാ​കും ല​ഭി​ക്കു​ക​യെ​ന്നാ​ണ് ക​രു​തു​ന്നു. കേ​ര​ള​ത്തി​ലെ സി​നി​മ മേ​ഖ​ല​യ്ക്കും തി​യ​റ്റ​റു​ക​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത് മു​ൻ​പ് ഈ ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​പ്പോ​ഴാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment