കോ​ട്ട​യ​ത്ത് കാ​ർ പാ​റ​ക്കു​ള​ത്തി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; രാവിലെ കുളത്തിലെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്

കോ​ട്ട​യം: കോ​ട്ട​യം കാ​ണ​ക്കാ​രി​യി​ൽ പാ​റ​ക്കു​ള​ത്തി​ൽ കാ​ർ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കു​റു​പ്പ​ന്ത​റ കൊ​ണ്ടു​ക്കാ​ല സ്വ​ദേ​ശി ഞാ​റു​കു​ള​ത്തേ​ൽ കി​ണ​റ്റു​ങ്ക​ൽ ലി​ജീ​ഷാ​ണ് (45) മ​രി​ച്ച​ത്. ക​ള​ത്തൂ​ർ കാ​ണ​ക്കാ​രി റോ​ഡി​ൽ മ​ണ്ഡ​പം പ​ടി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് – ഗാ​ന്ധി​ന​ഗ​ർ റോ​ഡി​ൽ ക​ട ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. രാ​ത്രി​യി​ൽ ക​ട​യ​ട​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്ക് വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്നുരാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പാ​റ​ക്കു​ള​ത്തി​ൽ കാ​ർ ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ ഒ​രു ഭാ​ഗം വെ​ള്ള​ത്തി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. കാ​ർ തെ​ന്നി കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ​തി​ന്‍റെ പാ​ടു​കൾ സ്ഥലത്തു കാണാനുണ്ടെന്ന് പോലീസ്.​

ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ഉ​യ​ർ​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​മ​ര​ണം ത​ന്നെ​യാ​ണോ എ​ന്ന​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment