മൂന്ന് വർഷം പിന്നിടുമ്പോഴും മുറിച്ചതാര്?ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം; വീണ്ടും അന്വേഷിക്കുന്നതിന്‍റെ കാരണം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് എ​സ്പി പ്ര​ശാ​ന്ത​ൻ കാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​ണ​മാ​ണു സം​ഘം രൂ​പീ​ക​രി​ച്ച​ത്.മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി ഷാ​ന​വാ​സി​നു പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യും, പ്രാ​ദേ​ശി​ക ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന സ്വാ​മി​യു​ടെ പ​രാ​തി​യും പു​തി​യ സം​ഘം അ​ന്വേ​ഷി​ക്കും2017 മേ​യ് 19 രാ​ത്രി​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. സ്വാ​മി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി സ്വ​യ​ര​ക്ഷ​യ്ക്കാ​യി സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ മൊ​ഴി മാ​ത്രം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ണ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി പു​ന​ര​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നു ഗം​ഗേ​ശാ​ന​ന്ദ​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ത്ത​തും പു​ന​ര​ന്വേ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​ണ്.

Related posts

Leave a Comment