പ​യ്യ​ന്നൂ​രി​ൽ വി​വാ​ഹം നി​ശ്ച​യി​ച്ച വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍; അന്വേഷണം ആരംഭിച്ചു


പ​യ്യ​ന്നൂ​ര്‍: പ്ര​തി​ശ്രു​ത വ​ധു​വാ​യ വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​എ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി കി​ഴ​ക്കേ ക​ണ്ട​ങ്കാ​ളി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ എ​ന്‍. ന​യ​ന (20) യെ​യാ​ണ് വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലെ ജ​ന​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​കു​ന്നേ​രം മു​ത​ല്‍ വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി യു​വ​തി​യു​ടെ കി​ട​പ്പു​മു​റി പൂ​ട്ടി പോ​ലീ​സ് സീ​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മ​ത്തി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ കെ.​ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്. യു​വ​തി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന പ​യ്യ​ന്നൂ​രി​ന് സ​മീ​പ​ത്തെ യു​വാ​വു​മാ​യു​ള്ള വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. പ്ര​കാ​ശ​ന്‍ -ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Related posts

Leave a Comment