ഇ​ന്ധ​ന​ക്കൊ​ള്ളയിൽ പൊറുതി മുട്ടി ജനങ്ങൾ; വാ​ഹ​നം ഓ​ടി​ല്ല, അ​ടു​ക്ക​ള പു​ക​യി​ല്ല, ഒരു ശരാശരിക്കാരന്‍റെ ജീവതവഴിയിലൂടെ ഒരുയാത്ര…

കോ​ട്ട​യം: വാ​ഹ​ന​വും നി​ശ്ച​ലം, അ​ടു​ക്ക​ള​യും നി​ശ്ച​ലം എ​ന്ന ദ​യ​നീ​യ സ്ഥി​തി​യി​ലാ​ണ് ജ​നം. ക​ർ​ഷ​ക​രും ക​ർ​ഷ​ത്തൊ​ഴി​ലാ​ളി​ക​ളും ചെ​റു​കി​ട ബി​സി​ന​സു​കാ​രും ചെ​റി​യ വ​രു​മാ​ന​മു​ള്ള ജോ​ലി​ക്കാ​രും ജീ​വി​തം വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 12 പൈ​സ ഉ​യ​ർ​ന്ന് 86.24 ഡീ​സ​ലി​ന് 16 പൈസ കൂ​ടി 79.59 രൂ​പ​യു​മാ​യി.

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് നി​ര​ക്ക് 869.50 രൂ​പ. ഗ്യാ​സ് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ മ​റ​വി​ൽ കെ​ട്ടു​വി​റ​കി​നും അ​റ​ക്ക​പ്പൊ​ടി​ക്കും വി​ല ക​യ​റു​ക​യാ​ണ്. പ​തി​ന​ഞ്ചു ക​ഷ്ണ​മു​ള്ള വി​റ​ക് കെ​ട്ടി​ന് 50 രൂ​പ​വ​രെ​യ​ത്തി വി​ല. ത​ടി​മി​ല്ലു​ക​ളി​ൽ വി​റ​ക് തൂ​ക്കി വി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ഒ​രു ലി​റ്റ​ർ പെ​ട്രോ​ൾ അ​ടി​ച്ചാ​ൽ കാ​ർ 15 കി​ലോ​മീ​റ്റ​റും സ്കൂ​ട്ട​ർ 35 കിലോമീറ്ററും ബൈ​ക്ക് 50 കിലോമീറ്ററും ഓ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ ജീ​വി​തം ച​ലി​പ്പി​ക്കും എ​ന്ന​താ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ചോ​ദ്യം. 200 രൂ​പ മു​ട​ക്കി പെ​ട്രോ​ൾ അ​ടി​ച്ചാ​ൽ കാ​ർ പ​ര​മാ​വ​ധി 40 കി​ലോ​മീ​റ്റ​ർ ഓ​ടി​യേ​ക്കാം. ഇ​ത്ത​ര​ത്തി​ൽ മാ​സ​ച്ചെ​ല​വ് ആ​റാ​യി​രം രൂ​പ. ചെ​റു​കി​ട ജോ​ലി വ​രു​മാ​നം​കൊ​ണ്ടു കു​ടും​ബം പോ​റ്റു​ന്ന​വ​ർ​ക്കൊ​ന്നും താ​ങ്ങാ​നാ​വി​ല്ല ഇ​ന്ധ​ന​ചെ​ല​വ്.

സെ​യി​ൽ​സ് മേ​ഖ​ല​യി​ൽ മാ​സം ആ​റാ​യി​രം രൂ​പ​യ്ക്ക് ജോ​ലി നോ​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു സ്കൂ​ട്ട​ർ പോ​ലും ഓ​ടി​ച്ചു ജോ​ലി​സ്ഥ​ല​ത്ത് വ​രാ​നും പോ​കാ​നും വ​യ്യാ​ത്ത സ്ഥി​തി. രാ​ത്രി വൈ​കി​യാ​ൽ ഓ​ട്ടോ റി​ക്ഷ പി​ടി​ക്കാ​മെ​ന്നു വ​ച്ചാ​ൽ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം കൊ​ണ്ടു തി​ക​യി​ല്ല.

ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ന​യാ പൈ​സ മി​ച്ചം വ​യ്ക്കാ​നാ​വി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വീ​ട്ടു​വാ​ട​ക, ഭ​ക്ഷ​ണ​ച്ചെ​ല​വ് എ​ന്നി​വ​യൊ​ക്കെ വ​ലി​യ ചെ​ല​വാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​തി​നി​ടെ​യാ​ണു ത​ല​ങ്ങും വി​ല​ങ്ങും പി​രി​വും സം​ഭാ​വ​ന​യും സാ​ല​റി ച​ല​ഞ്ചു​മൊ​ക്കെ ജ​ന​ത്തെ ഞെ​രു​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ൽ പാ​ച​ക​വാ​ത​കം പോ​ലെ വെ​ളി​ച്ചെ​ണ്ണ​യ്ക്കും അ​രി​യ്ക്കും പ​രി​പ്പ്, പ​യ​ർ ഇ​ന​ങ്ങ​ൾ​ക്കും വി​ല ക​യ​റു​ക​യാ​ണ്. മ​ണ്ണെ​ണ്ണ കി​ട്ടാ​നു​മി​ല്ല. വൈ​ദ്യു​തി നി​ര​ക്ക് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത​തി​നാ​ൽ അ​ത്ത​ര​ത്തി​ലും പാ​ച​കം ന​ട​ക്കി​ല്ല.

Related posts