പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കൂ​ലി പു​തു​ക്കി നിശ്ചയിച്ചു ; അ​ഞ്ചു​കി​ലോ​മീ​റ്റ​ർ പരിധിയിൽ വി​ത​രണത്തിനു ചാർജില്ല

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കൂ​ലി പു​തു​ക്കി നി​ശ്ച​യി​ച്ചു. പു​തു​ക്കി​യ വി​ത​ര​ണ​ക്കൂ​ലി മേ​യ് ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​ഞ്ചു​കി​ലോ​മീ​റ്റ​ർ പരിധിയിൽ വി​ത​ര​ണം സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ഞ്ച് മു​ത​ൽ പ​ത്തു​വ​രെ കി​ലോ​മീ​റ്റ​ർവരെ 26 രൂ​പ​യും 10 മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 33 രൂ​പ​യും 15 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ 39 രൂ​പ​യും വി​ത​ര​ണ​ക്കൂ​ലി ന​ല്ക​ണം.

മു​ന്പ് അ​ഞ്ചു​മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ 20 രൂപയും 10 മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 25 രൂപയും 15 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ 30 രൂ​പയുമായിരുന്നു. പു​തു​ക്കി നി​ശ്ച​യി​ച്ച വി​ത​ര​ണ​ക്കൂ​ലി എ​ല്ലാ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളും നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.വീ​ഴ്ച വ​രു​ത്തു​ന്ന എ​ൽ​പി​ജി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ഇ​തി​നു​മു​ന്പ് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കൂ​ലി ജി​ല്ല​യി​ൽ നി​ശ്ച​യി​ച്ച​ത് 2014 ജൂ​ണി​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള​ത്തി​ലും ആ​നു​കൂ​ല്യ​ങ്ങ​ളി​ലും കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഗ​ണ്യ​മാ​യ വ​ർ​ധ​ന​, വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ളു​ടെ ചെ​ല​വു​ക​ൾ, ഡീ​സ​ൽ വി​ല​ വർധന , മ​റ്റ് അ​ധി​കചെ​ല​വു​ക​ൾ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് പാ​ച​ക വാ​ത​ക വി​ത​ര​ണ​ക്കൂ​ലി പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച് എ​ൽ​പി​ജി ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേശ​പ്ര​കാ​രം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ൽ​പി​ജി വി​ത​ര​ണ ഏ​ജ​ൻ​സി ഭാ​ര​വാ​ഹി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഓ​യി​ൽ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, എ​ൽ​പി​ജി വി​ത​ര​ണ ഏ​ജ​ൻ​സി ഭാ​ര​വാ​ഹി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഓ​യി​ൽ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ക​മ്മി​റ്റി മാ​ർ​ച്ചി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​ജ​ൻ​സി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചും മ​റ്റ് സ​മീ​പ ജി​ല്ല​ക​ളി​ലെ നി​ര​ക്കുകൂ​ടി പ​രി​ഗ​ണി​ച്ചും ഉ​പ​ഭോ​ക്താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ത്ത രീ​തി​യി​ൽ 30 ശ​ത​മാ​നം നി​ര​ക്കുവ​ർ​ധ​ന അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts