ഗാ​സ​യ്ക്ക് 100 മി​ല്യ​ൺ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്നു ജി​സി​സി രാ​ജ്യ​ങ്ങ​ൾ

ഗാ​സ സി​റ്റി​യി​ലെ ആ​ശു​പ​ത്രി​ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി, ജോ​ർ​ദാ​ൻ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ‌​ങ്ങ​ൾ അ​പ​ല​പി​ച്ചു. ക്രൂ​ര​മാ​യ കൂ​ട്ട​ക്കൊ​ല, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു, കൂ​ട്ട​ക്കൊ​ല എ​ന്നും യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ജോ​ർ​ദാ​ൻ പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ അ​പ​ല​പി​ച്ചു.

കൂ​ടാ​തെ ഗാ​സ​യ്ക്ക് 100 മി​ല്യ​ൺ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​മെ​ന്നും ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി​സി​സി) രാ​ജ്യ​ങ്ങ​ൾ അ​റി​യി​ച്ചു.

ആ​ക്ര​ണ​ത്തെ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അ​പ​ല​പി​ച്ചു. ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും വൈ​ദ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും യു​എ​ൻ സ്ഥാ​പ​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണ​മു​ള്ള​വ​യാ​ണെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, സം​ഘ​ർ​ഷ സ​മ​യ​ത്ത് യു​എ​സ് നി​ല​കൊ​ള്ളു​ന്ന​ത് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യാ​ണെ​ന്ന് അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു, ജോ​ർ​ദാ​ൻ രാ​ജാ​വ് എ​ന്നി​വ​രു​മാ​യും ബൈ​ഡ​ൻ സം​സാ​രി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment