ജീവിതം മനോഹരം പക്ഷേ അത് മാത്രം പോര! ആറു വർഷം ജർമനിയിൽ; തിരികെ ഇന്ത്യയിൽ വരാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി ബംഗളൂരു സ്വദേശി

ജ​ർ​മ​നി​യി​ൽ ആ​റ് വ​ർ​ഷം താ​മ​സി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള ബം​ഗ​ളൂ​രു ടെ​ക് ജീ​വ​ന​ക്കാ​ര​ന്‍റെ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ത​നൂ​ജ് എ​ന്ന യു​വാ​വാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വൃ​ത്തി​യു​ള്ള റോ​ഡു​ക​ൾ, മി​ക​ച്ച തൊ​ഴി​ൽ ജീ​വി​ത സ​ന്തു​ലി​താ​വ​സ്ഥ, സ​മാ​ധാ​ന​പ​ര​മാ​യ ചു​റ്റു​പാ​ടു​ക​ൾ, കൃ​ത്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ജ​ർ​മ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും താ​ൻ ഇ​ന്ത്യ​യെ​യാ​ണ് തെ​ര​ഞ്ഞ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ ട്രാ​ഫി​ക്, മ​ലി​നീ​ക​ര​ണം, ബ​ഹ​ളം, തി​ര​ക്ക് എ​ന്നി​വ​യെ​ല്ലാം നി​ല​നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ, ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഊ​ർ​ജ്ജ​വും വി​കാ​ര​ങ്ങ​ളും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും മ​റ്റൊ​രി​ട​ത്തും ല​ഭി​ക്കി​ല്ലെ​ന്നാ​ണ് അ​ദേ​ഹം ചൂ​ണ്ടി​കാ​ട്ടു​ന്ന​ത്. ജീ​വി​തം ന​മു​ക്ക് ചു​റ്റും സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു എ​ന്ന ആ ​തോ​ന്ന​ലാ​ണ് ഇ​ന്ത്യ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തെ​ന്നും, വെ​റും സൗ​ക​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം ജീ​വി​തം ആ​സ്വ​ദി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​പോ​സ്റ്റി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. വി​ദേ​ശ​ത്ത് ക​ഴി​യു​ന്ന പ​ല ഇ​ന്ത്യ​ക്കാ​ർ​ക്കും ത​ങ്ങ​ളു​ടെ നാ​ടി​നോ​ടു​ള്ള വൈ​കാ​രി​ക​മാ​യ അ​ടു​പ്പ​മാ​ണ് ത​നൂ​ജി​ന്‍റെ വാ​ക്കു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൃ​ദ​യം എ​വി​ടെ​യാ​ണോ അ​വി​ടെ​യാ​ണ് വീ​ട്” എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ പ്ര​തി​ക​ര​ണം. ത​നൂ​ജി​ന്‍റെ ഈ ​കു​റി​പ്പ് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ച്ച​ത്.

 

 

Related posts

Leave a Comment