ജ​നാ​ധി​പ​ത്യ​ത്തി​നായി കലാകാരന്മാർ ചോ​ദ്യ​ങ്ങ​ൾ ചോദിക്കണമെന്ന് ഗി​രീ​ഷ് കാ​സ​റ​വ​ള്ളി

തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യം നി​ല​നി​ല്ക്ക​ണ​മെ​ങ്കി​ൽ അ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ര​ണ​മെ​ന്നു സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കാ​സ​റ​വ​ള്ളി. 14-ാമ​ത് തൃ​ശൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും സ​ർ​ക്കാ​രി​നോ​ടു വി​ധേ​യ​ത്വം പു​ല​ർ​ത്തു​ന്ന ക​ലാ​കാ​ര​ന്മാ​ർ നി​ശ​ബ്ദ​രാ​യി​ക്കൂ​ടാ. ത​ങ്ങ​ളു​ടെ സൃ​ഷ്ടി​യി​ലൂ​ടെ ക​ലാ​കാ​ര​ന്മാ​ർ ചോ​ദ്യ​ങ്ങ​ൾ ചാ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​നു​ണ്ണി അ​ധ്യ​ക്ഷ​നാ​യി. ഫെ​സ്റ്റി​വ​ൽ ബു​ക്ക് സം​വി​ധാ​യ​ക​ൻ കെ. ​ഗോ​പി​നാ​ഥ്, കൗ​ണ്‍​സി​ല​ർ സ​ന്പൂ​ർ​ണ​യ്ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ കാ​ന്ത​ൻ, ദ ​ല​വ​ർ ഓ​ഫ് ക​ള​ർ സം​വി​ധാ​നം ചെ​യ്ത ശ​രീ​ഫ് ഈ​സ, മി​ക​ച്ച ശ​ബ്ദ​മി​ശ്ര​ണ​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ച ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഫാ. ​ബെ​ന്നി ബെ​ന​ഡി​ക്ട്, എ. ​രാ​ധാ​കൃ​ഷ്ണ​ൻ, ച​ല​ച്ചി​ത്രോ​ത്സ​വ ക​മ്മി​റ്റി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡേ​വി​സ് ചു​ങ്ക​ത്ത്, ചെ​റി​യാ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സി​നി​മാ​സ്വാ​ദ​ക​ർ​ക്കു​ള്ള മി​ക​ച്ച​ വി​രു​ന്നാ​കും ഇ​ന്നു മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ. അ​ന്ത​ർ​ദേ​ശീ​യ – ദേ​ശീ​യ – സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ നാ​ലു സി​നി​മ​ക​ളാ​ണ് ഇ​ന്നു പ്ര​ദ​ർ​ശി​ക്കു​ന്ന​ത്.

Related posts