സോ​ഷ്യ​ല്‍ മീ​ഡി​യ സ​ഹാ​യ​ക​മാ​യി; സ്വ​ര്‍​ണ​മാ​ല​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ല്‍​കി പോ​ലീ​സ്

കൊല്ലം :സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉ​ട​മ​ക്ക് തി​രി​കെ ന​ല്‍​കി പോ​ലീ​സ്. വ​ര​മ്പേ​ക്ക​ട സ്വ​ദേ​ശി​നി ദീ​പ​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല​യാ​ണ് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​കെ ഏ​ല്‍​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ദീ​പ​യു​ടെ കൈ​യി​ല്‍ നി​ന്നും മാ​ല ന​ഷ്ട​മാ​യ​ത്. സി​റ്റി ട്രാ​ഫി​ക് എ​സ്.​ഐ ജെ. ​സു​രേ​ഷ് ബാ​ബു​വി​ന് ല​ഭി​ച്ച മാ​ല വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ചു. എ​ന്നാ​ല്‍ മാ​ല​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക എ​ന്ന​ത് പോ​ലീ​സി​ന് മു​ന്നി​ലെ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി വാ​ര്‍​ത്ത ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വാ​ര്‍​ത്ത അ​റി​ഞ്ഞ് മൂ​ന്നു പേ​ര്‍ മാ​ല​യു​ടെ അ​വ​കാ​ശി​ക​ളാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തി. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മാ​ല​യു​ടെ ഉ​ട​മ ദീ​പ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സി.​ഐ ബി. ​അ​നി​ല്‍​കു​മാ​ര്‍ സ്വ​ര്‍​ണ​മാ​ല തി​രി​കെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​യം വെ​ച്ച സ്വ​ര്‍​ണ​മാ​ല തി​രി​ച്ചെ​ടു​ത്തു മ​ട​ങ്ങു​മ്പോ​ഴാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

മാ​ല ന​ഷ്ട​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും തി​ര​ഞ്ഞെ​ങ്കി​ലും കി​ട്ടി​യി​ല്ല. അ​പ്പോ​ഴാ​ണ് വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ഒ​രി​ക്ക​ലും കി​ട്ടി​ല്ലെ​ന്ന് ക​രു​തി​യ മാ​ല തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ദീ​പ.

Related posts