ഭാര്യയുടെ ക്രൂരത! പരിമള്‍ തോര്‍ത്തുകൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ ഗിരിജ കാലുകള്‍ വലിച്ചുപിടിച്ചു, സഹായത്തിന് അമ്മയും, മൊകേരിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജ പണ്ടേ പ്രശ്‌നക്കാരി

കോഴിക്കോട് മൊകേരിയില്‍ കാമുകനൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജയുടെ ചെയ്തികള്‍ ആരെയും ഞെട്ടിക്കുന്നത്. ജൂലായ് ഒമ്പതിനാണ് വട്ടക്കണ്ടി മീത്തല്‍ ശ്രീധരനെ (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഗിരിജയും അമ്മ ദേവിയുമാണ് ഇക്കാര്യം നാട്ടുകാരെ മുഴുവന്‍ അറിയിച്ചതും. എന്നാല്‍ പിന്നീട് പോലീസിന് പരാതി ലഭിച്ചതോടെ നല്ലപിള്ള ചമഞ്ഞ ഗിരിജയും മാതാവും കാമുകനും പിടിയിലാകുകയും ചെയ്തു. ശ്രീധരനെ വിവാഹം കഴിക്കുംമുമ്പ് ഗിരിജയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന പ്രചരണമാണ് സംശയമുന ഇവരിലേക്ക് തിരിയാന്‍ കാരണമായത്.

പോലീസ് ചോദ്യം ചെയ്യലില്‍ കൊലപാതകത്തെപ്പറ്റി ഗിരിജ പറഞ്ഞത് ഇങ്ങനെ- പതിവുപോലെ അത്താഴം കഴിഞ്ഞ് ശ്രീധരന്‍ ഉറങ്ങാന്‍ കിടങ്ങി. എന്നാല്‍ ഭക്ഷണത്തില്‍ ഗിരിജ ഉറക്കുഗുളിക ചേര്‍ത്തിരുന്നു. ഭക്ഷണം കഴിച്ച ഉടന്‍ മയക്കത്തിലായ ശ്രീധരനെ പരിമള്‍ തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി. മരണ വെപ്രാളത്തില്‍ പൊങ്ങിയ ശ്രീധരന്റെ കൈ താഴ്ത്തിയ ശേഷം അമര്‍ത്തിപ്പിടിച്ച് കൊലയ്ക്ക് ഗിരിജ സൗകര്യം ചെയ്തു കൊടുത്തതായും ദേവി കാലുകള്‍ ബലംപ്രയോഗിച്ച് പിടിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം നാടുവിട്ട പരിമള്‍ നിലമ്പൂരിലേക്കും പിന്നീട് എറണാകുളത്തേക്കും പോയി.ഇയാളുടെ മൊബൈല്‍ നമ്പര്‍ ഗിരിജയില്‍ നിന്ന് മനസിലാക്കിയ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കുടുക്കിയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റിയാടി സിഐ ടി. സജീവന്റെ നേതൃത്വത്തില്‍ പൊലീസ് പരിമളിനെ പിടികൂടിയത്.

ഒരു വര്‍ഷം മുമ്പാണ് ശ്രീധരന്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി ജോലികള്‍ ആരംഭിക്കുന്നത്. ബാങ്കില്‍ നിന്ന് കടമെടുത്തും കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ തുകയുമെല്ലാം ചേര്‍ത്തായിരുന്നു പണി തുടങ്ങിയത്. കരാറുകാരന്റെ ജോലിക്കാരനായി എത്തിയതാണ് ബംഗാള്‍ സ്വദേശി പരിമള്‍ ഖര്‍ദാന്‍. ജോലിക്കായി എത്തിയയാള്‍ വീട്ടുകാരനാകാന്‍ ശ്രമിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. നാലഞ്ചുമാസം ഇവിടെ തന്നെ ജോലിയെടുത്ത പരിമള്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തന്നെ താമസവും തുടങ്ങി. ഒപ്പം ഭക്ഷണമൊരുക്കിക്കൊടുത്ത വീട്ടുകാരിയുടെ മനസിലും. താന്‍ നാട്ടില്‍ വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പറഞ്ഞ പരിമള്‍ പക്ഷെ, ഭാര്യയുമായി അകന്നുകഴിയുകയാണെന്നാണ് ഗിരിജയെ വിശ്വസിപ്പിച്ചത്.

ബംഗാളി തൊഴിലാളിയും ഗിരിജയും തമ്മില്‍ അടുപ്പത്തിലാണെന്ന സംസാരം ചിലരിലൊക്കെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ശ്രീധരനും ഇങ്ങനെയൊരു സംശയമുണ്ടായി. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കവുമുണ്ടായതായി പറയുന്നു. ശ്രീധരനെ ഇല്ലാതാക്കിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പരിമള്‍ ഗിരിജയ്ക്ക് മോഹം നല്കി. ബംഗാളിലേക്ക് പോകാമെന്നും വാഗ്ദാനം നല്കിയിരുന്നുവത്രെ. ഗിരിജയുടെ സ്വപ്നത്തില്‍ മാതാവ് ദേവിയും പങ്കാളിയായി. ശ്രീധരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു പിന്നീട് നടന്നത്. പത്തുവര്‍ഷം മുമ്പാണ് കൂലിത്തൊഴിലാളിയായ ശ്രീധരനും ഗിരിജയും തമ്മില്‍ വിവാഹിതരായത്. ഇവര്‍ക്ക് നാലു വയസുള്ള ആണ്‍കുട്ടിയുമുണ്ട്.

Related posts