കുട്ടിക്കാലം മുതലേ ഇണപിരിയാത്ത കൂട്ടുകാര്‍ ! സയനയും ദൃശ്യയും ഒളിച്ചോടാന്‍ തീരുമാനിച്ചത് ദൃശ്യയുടെ വിവാഹം നിശ്ചയിച്ചതോടെ; പാനൂരില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ എട്ടു ദിവസത്തിനു ശേഷം കണ്ടെത്തിയതിങ്ങനെ…

തലശ്ശേരി: വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളെ കണ്ടത്തി. എട്ടു ദിവസത്തിനു ശേഷം തിരൂരില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ രാവിലെ നാട്ടിലെത്തിച്ചു. തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിനികളെ പാനൂര്‍ പൊലീസ് തിരൂരിലെത്തിയാണ് നാട്ടിലേക്കെത്തിച്ചത്. പാനൂരിനടുത്ത കുന്നോത്ത് പറമ്പിലെ കുമാരന്റെയും സുധയുടെയും മകളായ സയന, പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ എന്നിവരാണ് നാട്ടുകാരെയും വീട്ടുകാരെയും വട്ടംചുറ്റിച്ചതിനു ശേഷം മടങ്ങിയെത്തിരിക്കുന്നത്.

നവംബര്‍ 19ന് രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്.പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും കുട്ടികാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരും. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുവരും ഒളിച്ചോടിയത്. പതിവുപോലെ പാനൂരില്‍ ക്ലാസിനെത്തിയതായിരുന്നു.ഇതിനിടെ സയനയുടെ സ്‌കൂട്ടറില്‍ പാനൂരില്‍ എത്തിയ ഇവര്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു.

ഇരുവരെയും കണ്ടെത്താന്‍ പൊലീസ് അന്യ സംസ്ഥാനത്തുള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് തിരൂരിലെ ലോഡ്ജില്‍ ഇവര്‍ താമസിക്കുന്നതായ വിവരം ലഭിച്ചത്. അഞ്ച് ദിവസത്തോളം ഇവിടെ താമസിച്ചപ്പോള്‍ ലോഡ്ജ് ജീവനക്കാര്‍ക്ക് സംശയം വന്നതിനെ തുടര്‍ന്ന് വിവരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ പൊലീസ് തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു പാനൂര്‍ പൊലീസിന് കൈമറുകയായിരുന്നു. ഇന്നലെ വൈകിട്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ മജിസ്‌ട്രേറ്റ് അനുവദിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇരുവരും നാടുവിട്ടതെന്നും ബാഹ്യ പ്രേരണയുണ്ടായില്ലെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും പറഞ്ഞതായി പാനൂര്‍ സിഐ വി.വി ബെന്നി അറിയിച്ചു.

Related posts