കുട്ടിക്കാലം മുതലേ ഇണപിരിയാത്ത കൂട്ടുകാര്‍ ! സയനയും ദൃശ്യയും ഒളിച്ചോടാന്‍ തീരുമാനിച്ചത് ദൃശ്യയുടെ വിവാഹം നിശ്ചയിച്ചതോടെ; പാനൂരില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ എട്ടു ദിവസത്തിനു ശേഷം കണ്ടെത്തിയതിങ്ങനെ…

തലശ്ശേരി: വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളെ കണ്ടത്തി. എട്ടു ദിവസത്തിനു ശേഷം തിരൂരില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇരുവരെയും ഇന്നലെ രാവിലെ നാട്ടിലെത്തിച്ചു. തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിനികളെ പാനൂര്‍ പൊലീസ് തിരൂരിലെത്തിയാണ് നാട്ടിലേക്കെത്തിച്ചത്. പാനൂരിനടുത്ത കുന്നോത്ത് പറമ്പിലെ കുമാരന്റെയും സുധയുടെയും മകളായ സയന, പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ എന്നിവരാണ് നാട്ടുകാരെയും വീട്ടുകാരെയും വട്ടംചുറ്റിച്ചതിനു ശേഷം മടങ്ങിയെത്തിരിക്കുന്നത്. നവംബര്‍ 19ന് രാവിലെ മുതലാണ് ഇവരെ കാണാതാകുന്നത്.പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും കുട്ടികാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരും. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുവരും ഒളിച്ചോടിയത്. പതിവുപോലെ പാനൂരില്‍ ക്ലാസിനെത്തിയതായിരുന്നു.ഇതിനിടെ സയനയുടെ സ്‌കൂട്ടറില്‍ പാനൂരില്‍ എത്തിയ ഇവര്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം നാട്ടില്‍…

Read More

സ്‌കൂളില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ഥിനികളെ കണ്ടെത്തി; രാത്രി കഴിഞ്ഞത് തെരുവോരങ്ങളില്‍; പെണ്‍കുട്ടികള്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

മുംബൈ: മുംബൈ നഗരത്തെ ആശങ്കയിലാഴ്ത്തി ഒളിച്ചോടിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഒടുവില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ സ്‌കൂളില്‍ നിന്നും കാണാതായ അഞ്ചു പെണ്‍കുട്ടികളെയും ശനിയാഴ്ച വൈകിട്ടോടെ തന്നെ പോലീസ് കണ്ടെത്തുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ കാണാനില്ലെന്നായിരുന്നു വാര്‍ത്തകള്‍ ഉയര്‍ന്നുവന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ നാലു പെണ്‍കുട്ടികളെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്. അഞ്ചാമത്തെ കുട്ടി ശനി വൈകിട്ടോടെ തന്നെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നുവെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. മിഡ് ടേം പരീക്ഷകള്‍ക്കിടെ പെണ്‍കുട്ടികള്‍ രണ്ടോ മൂന്നോ വിഷയങ്ങളില്‍ തോറ്റിരുന്നു ഇത് വീട്ടില്‍ പറയുവാന്‍ ഭയന്നതിനെത്തുടര്‍ന്നാണ് ഇവര്‍ വീട്ടില്‍ പോകാതിരുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂളില്‍ നിന്നും ചാടിയ കുട്ടികള്‍ മറൈന്‍ ഡ്രൈവിലും ഹാങ്ങിങ് ഗാര്‍ഡനിലും താനെയിലുമായി കഴിഞ്ഞ ശേഷം നഗരത്തിലേക്ക് തിരികെ വരികയായിരുന്നു. എന്നാല്‍, ഇവര്‍ എന്തിനാണ്…

Read More