മലയാളിയെ കുടിപ്പിക്കാൻ ഗോവൻ മദ്യവുമായെത്തിയ മധ്യപ്രദേശുകാരനെ ട്രെയിനിൽ വച്ചുതന്നെ പൊക്കി എക്സൈസ് സംഘം

വ​ട​ക​ര: എ​ക്‌​സൈ​സും റെ​യി​ല്‍​വെ സം​ര​ക്ഷ​ണ സേ​ന​യും സം​യു​ക്ത​മാ​യി ട്രെ​യി​നി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 286 കു​പ്പി ഗോ​വ​ന്‍ മ​ദ്യം പി​ടി​കൂ​ടി. ഭാ​വു​ന​ഗ​ര്‍- കൊ​ച്ചു​വേ​ളി എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നാ​ണ് 286 കു​പ്പി​ക​ളി​ലാ​യു​ള്ള 70.995 ലി​റ്റ​ര്‍ ഗോ​വ​ന്‍ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. 3.96 ലി​റ്റ​ര്‍ ബി​യ​റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഇ​വ ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി നീ​ര​ജ് ജ​യി​നെ അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര റേഞ്ച് എ​ക്‌​സൈ​സും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യു​റോ​യും ആ​ര്‍​പി​ഫും സം​യു​ക്ത​മാ​യാ​ണ് ട്രെ​യി​ന്‍ ഇ​ന്ന​ലെ രാ​ത്രി വ​ട​ക​ര​യി​ലെ​ത്തി​യ​പ്പോ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷി​ജി​ല്‍ കു​മാ​ര്‍.​കെ.​കെ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​പി​ന്‍ കു​മാ​ര്‍.​വി , കോ​ഴി​ക്കോ​ട് ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്ര​മോ​ദ് പൂ​ളി​ക്കു​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഇ.​എം. മു​സ്ബി​ന്‍, ബി.അ​ശ്വി​ന്‍, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ ആ​ര്‍.​എസ്.ബ​ബി​ന്‍​, ആ​ര്‍​പി​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ പി.ദ​ന​യ​ന്‍, മി​ഥു​ന്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

ഓ​ണ​ക്കാ​ല​യ​മാ​യ​തി​നാ​ല്‍ ഗോ​വ​യി​ല്‍നി​ന്നു വ​ന്‍​തോ​തി​ലാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യം ഒ​ഴു​ക​ന്ന​ത്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment