ദാമാമിൽ നിന്നെത്തിയ ഹുസൈന്‍റെ ബാഗ് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല; പുറത്തേക്ക് കടക്കാൻ തുടങ്ങവേ ആ അജ്ഞാത സന്ദേശം എയർ കസ്റ്റംസുകാരുടെ കാതുകളിലെത്തി; ട്രോളി ബാഗിന്‍റെ പിടിയിലെ കമ്പി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി

കൊ​​ണ്ടോ​​ട്ടി: ദ​​മാ​​മി​​ൽ നി​​ന്നെ​​ത്തി​​യ യാ​​ത്ര​​ക്കാ​​ര​​ൻ ട്രോ​​ളി ബാ​​ഗി​​ന്‍റെ ബീ​​ഡിം​​ഗു​​ക​​ളാ​​യി ഒ​​ളി​​പ്പി​​ച്ചു ക​​ട​​ത്തി​​യ 1.3495 കി​​ലോ​​ഗ്രാം സ്വ​​ർ​​ണം ക​​രി​​പ്പൂ​​ർ ക​​സ്റ്റം​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് പി​​ടി​​കൂ​​ടി. എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​​ന്‍റെ ഐ​​എ​​ക്സ് 348 ദ​​മാം വി​​മാ​​ന​​ത്തി​​ൽ ക​​രി​​പ്പൂ​​രി​​ലെ​​ത്തി​​യ കോ​​ഴി​​ക്കോ​​ട് കൊ​​ടു​​വ​​ള്ളി അ​​ക്കി​​രി​​പ​​റ​​മ്പ​​ത്ത് സ​​ക്കീ​​ർ ഹു​​സൈ​​ൻ(27)​​എ​​ന്ന യാ​​ത്ര​​ക്കാ​​ര​​നി​​ൽ നി​​ന്നാ​​ണ് സ്വ​​ർ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്.

ട്രോ​​ളി ബാ​​ഗി​​ന്‍റെ പി​​ടി​​ക്ക​​ടി​​യി​​ൽ പ്ര​​ത്യേ​​ക ഫ്രെ​​യിം തീ​​ർ​​ത്ത് സ്വ​​ർ​​ണ​​ത്തി​​ന്‍റെ കമ്പി​​ക​​ൾ ഫ്രെ​​യി​​മി​​ൽ ഒ​​ട്ടി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു. സ്വ​​ർ​​ണ​​മാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യാ​​തി​​രി​​ക്കാ​​ൻ ഇ​​തി​​ൽ മെ​​ർ​​ക്കു​​റി പൂ​​ശി വെ​​ളു​​പ്പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നു മു​​ക​​ളി​​ൽ റെ​​ക്സി​​ൻ ഒ​​ട്ടി​​ച്ചാ​​ണ് ട്രോ​​ളി ബാ​​ഗി​​ന്‍റെ പി​​ടി ത​​യാ​​റാ​​ക്കി​​യി​​രു​​ന്ന​​ത്. പ​​രി​​ശോ​​ധ​​ന​​ക​​ളി​​ൽ പെ​​ട്ടെ​​ന്ന് ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത വി​​ധ​​ത്തി​​ലാ​​ണ് ഇ​​വ ഒ​​ട്ടി​​ച്ചു​​വ​​ച്ചി​​രു​​ന്ന​​ത്.

ര​​ഹ​​സ്യ വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് എ​​യ​​ർ ക​​സ്റ്റം​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗം ഇ​​യാ​​ളെ നി​​ർ​​ഗ​​മ​​ന ഹാ​​ളി​​ന്‍റെ വാ​​തി​​ലി​​ൽ ത​​ട​​യു​​ക​​യും പ​​രി​​ശോ​​ധി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ക​​ണ്ടെ​​ടു​​ത്ത 1349.5 ഗ്രാം ​​സ്വ​​ർ​​ണ​​ത്തി​​നു ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ 41,69,955 രൂ​​പ വി​​ല​​വ​​രും. ഒ​​രാ​​ഴ്ച​​ക്കി​​ടെ ക​​രി​​പ്പൂ​​രി​​ൽ 1.33 കോ​​ടി​​യു​​ടെ സ്വ​​ർ​​ണ​​മാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.

ക​​സ്റ്റം​​സ് അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ ജോ​​യ് തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സൂ​​പ്ര​​ണ്ടു​​മാ​​രാ​​യ ബ​​ഷീ​​ർ അ​​ഹ​​മ്മ​​ദ്, മു​​ഹ​​മ്മ​​ദ് അ​​ഷ്റ​​ഫ്, ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ സ​​ന്ദീ​​പ് നാ​​ൻ, ദി​​നേ​​ഷ്കു​​മാ​​ർ, ഗോ​​പി​​നാ​​ഥ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് ക​​ള്ള​​ക്ക​​ട​​ത്ത് പി​​ടി​​കൂ​​ടി​​യ​​ത്.

Related posts