മുഖം നോക്കണ്ട, ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണം വി​ഭാ​ഗം മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്

 
സി.​ആ​ര്‍. സ​ന്തോ​ഷ്
ഇ​രി​ട്ടി(കണ്ണൂർ): സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ പ​ട്ടി​ക മു​ഖം നോ​ക്കാ​തെ ത​യാ​റാ​ക്കാ​ന്‍ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി സ്റ്റേ​റ്റ് സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ചി​നോ​ട് ആ​വ​ശ്യ​പെ​ട്ടു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വീ​ഴ്ച്ച വ​ന്ന​താ​യി വി​മ​ര്‍​ശ​നം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ടി.​കെ. വി​നോ​ദ് കു​മാ​ര്‍ ക​ര്‍​ശ​ന നി​ല​പാ​ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.

കു​ഴ​ല്‍​പ​ണം, ക​ഞ്ചാ​വ്, സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്ത്, ക്വ​ട്ടേ​ഷ​ന്‍-​ഗു​ണ്ടാ വി​ള​യാ​ട്ടം, തീ​വ്ര​വാ​ദം തു​ട​ങ്ങി​യ​വ വ​ഴി പ​ണം ക​ണ്ടെ​ത്തു​ന്ന സം​ഘ​ങ്ങ​ളി​ല്‍ അ​ധി​ക​വും മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍ പെ​ട്ട​വ​രാ​ണെ​ന്ന് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ക​ണ്ടെ​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

കാ​മ്പ​സി​ല്‍ വെ​ച്ച് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ കേ​ര​ള പോ​ലീ​സ് ഇ​ത് ശ​രി​വെ​യ്ക്കു​ക​യും ഇ​ത്ത​ര​ക്കാ​രു​ടെ പ​ട്ടി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി പോ​ലീ​സി​ന് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ആ ​കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഒ​ച്ച​പ്പാ​ടു​ക​ള്‍ തീ​ര്‍​ന്ന​തോ​ടെ മാ​ള​ത്തി​ല്‍ ഒ​ളി​ച്ച സം​ഘ​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ​തും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് മു​ന്‍​കു​ട്ടി ക​ണ്ടെ​ത്താ​ന്‍ ആ​വാ​തി​രു​ന്ന​തു​മാ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment