വാ​ള​യാ​റി​ൽ അ​ഞ്ചു​കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി; രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; എറണാകുളത്തേക്ക് കൊണ്ടുവന്നതാണ് സ്വർണമെന്ന് യുവാവ്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം നി​കു​തി വെ​ട്ടി​ച്ചു ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​നു വി​പ​ണി​യി​ൽ അ​ഞ്ചു​കോ​ടി രൂ​പ വി​ല​മ​തി​ക്കും. സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​ർ നാ​വ സ്വ​ദേ​ശി മ​ഹേ​ന്ദ്ര​കു​മാ​റി​നെ (24) പാ​ല​ക്കാ​ട് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും നി​കു​തി വെ​ട്ടി​ച്ചും​ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണം ബാ​ഗി​ലാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. മൂ​ന്നു വ​ലി​യ സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​യും 78 ചെ​റി​യ സ്വ​ർ​ണ​ബി​സ്ക​റ്റു​ക​ളു​മാ​യാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​ത്.

സ്വ​ർ​ണം എ​റ​ണാ​കു​ള​ത്തേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നു പി​ടി​യി​ലാ​യ മ​ഹേ​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു.തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യും നി​കു​തി ഈ​ടാ​ക്കാ​നു​മാ​യി സ്വ​ർ​ണം സം​സ്ഥാ​ന നി​കു​തി​വ​കു​പ്പി​നു കൈ​മാ​റി.

Related posts