ബാഗിന്‍റെ പിടിയിലും ജീൻസിന്‍റെ ബട്ടനിലും ഒളിപ്പിച്ചിട്ടും രക്ഷയില്ല; കണ്ണൂരിൽ 151 ഗ്രാം സ്വർണ്ണവുമായി  കുമ്പള സ്വ​ദേ​ശി പി​ടി​യി​ൽ


മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു സ്വ​ർ​ണം പി​ടി​കൂ​ടി. മ​ഞ്ചേ​ശ്വ​രം കു​മ്പ​ള സ്വ​ദേ​ശി ഷി​ഹാ​നി​ൽ നി​ന്നാ​ണ് 151 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു രാ​വി​ലെ ഷാ​ർ​ജ​യി​ൽ നി​ന്നു ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഷി​ഹാ​ൻ.

ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ​യും ബാ​ഗേ​ജു​ക​ളും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ലേ​ഡീ​സ് ബാ​ഗി​ന്‍റെ കൈ ​പി​ടി​ക്കു​ള്ളി​ലും ജീ​ൻ​സ് പാ​ന്‍റി​ന്‍റെ ബ​ട്ട​നു​ള​ളി​ലും ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി.​വി.​മാ​ധ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​അ​ശോ​ക് കു​മാ​ർ, ബി. ​യ​ദു കൃ​ഷ്ണ, കെ.​വി.​രാ​ജു, സ​ന്ദീ​പ് കു​മാ​ർ, സോ​നി​ട്ട് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment