ഭ​സ്ക​ര​ന് ത​ങ്ക​മ​ന​സ്… ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​കെ ന​ൽ​കി 73 കാ​ര​ൻ മാ​തൃ​ക​യാ​യി; അ​ഭി​ന​ന്ദി​ച്ച് പോ​ലീ​സ്

ബാ​ലു​ശേ​രി: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം തി​രി​കെ ന​ൽ​കി 73 കാ​ര​ൻ മാ​തൃ​ക​യാ​യി. ബാ​ലു​ശേ​രി ഗോ​കു​ലം കോ​ള​ജി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ണോ​റ ഭാ​സ്ക​ര​ൻ നാ​യ​ർ കാ​ൽ​ന​ട​യാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വ​ഴി​യി​ൽ ജ്വ​ല്ല​റി​യു​ടെ പേ​രു​ള്ള പൗ​ച്ചി​നു​ള്ളി​ലാ​യി സ്വ​ർ​ണാ​ഭ​ര​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഭാ​സ്ക​ര​ൻ നാ​യ​ർ മ​ക​ൻ സ​ജി​ത്ത് കു​മാ​റി​നെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ജ്വ​ല്ല​റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കു​മു​ള്ളി​യി​ൽ നി​ന്നു​ള്ള ഒ​രു ദ​മ്പ​തി​ക​ൾ മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വ​ഴി​യി​ൽ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​മാ​ണി​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റി. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​ത്.

Related posts

Leave a Comment