സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്! മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ റി​മാ​ന്‍​ഡി​ല്‍; നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി സൂ​ച​ന

കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​നെ 28 വ​രെ കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ഫൈ​സ​ല്‍ ഫ​രീ​ദി​നെ സ​ഹാ​യി​ച്ച​വ​രി​ല്‍ പ്ര​ധാ​നി​യാ​ണ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ എ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്‍​ഐ​എ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

കേ​സി​ല്‍ 35 ാം പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ. ക​സ്റ്റ​ഡി​ കാ​ലാ​വ​ധി​യി​ല്‍ ചോ​ദ്യം ചെ​യ്ത പ്ര​തി​യി​ല്‍​നി​ന്ന് ഏ​താ​നും നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍​ക്കു ല​ഭി​ച്ച​താ​യാ​ണു സൂ​ച​ന.

എ​ന്‍​ഐ​എ കോ​ട​തി ഇ​യാ​ള്‍​ക്കാ​യി ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. യു​എ​ഇ​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ന​യ​ത​ന്ത്ര ബാ​ഗി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ മ​റ്റൊ​രു പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഷാ​ഫി​യെ മ​ന്‍​സൂ​ര്‍ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്ന് എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ സാ​ക്ഷി ന​ല്‍​കി​യ വി​വ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് മ​ന്‍​സൂ​റി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. ഒ​രു​വ​ര്‍​ഷ​മാ​യി മ​ന്‍​സൂ​ര്‍ ദു​ബാ​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment