നടി ലക്ഷ്മിയുടെ ഷോയിലെത്തിയ ആ പെണ്‍കുട്ടി വിളിച്ചു പറഞ്ഞ സത്യങ്ങള്‍ കേട്ട് ഞെട്ടിയത് ആരാധകര്‍, 12 വയസുമുതല്‍ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി, കാമുകന്റെ മറുപടി ഞെട്ടിക്കുന്നത്

1മലയാളത്തില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ച ലക്ഷ്മി രാമകൃഷ്ണന്‍ തമിഴിലെ ഒരു ചാനലില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് സൊല്‍വതെല്ലാം ഉന്മൈ. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങളായിരിക്കും പലപ്പോഴും ഇ    ൗ പരിപാടിയിലെത്തുന്നത്. മലയാളത്തില്‍ ജീവിതം സാക്ഷി, കഥയല്ലിത് ജീവിതം തുടങ്ങിയ പരിപാടികളുടെ തമിഴ് വേര്‍ഷന്‍. അടുത്തിടെ ഈ പരിപാടിയില്‍ പങ്കെടുത്ത ഒരാളുടെ കരണത്തടിച്ച് ലക്ഷ്മി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തലാണ് വാര്‍ത്തയായിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ താമസിക്കുന്ന ലതയെന്ന ഇരുപതുകാരിയാണ് പാരിപാടിക്കിടെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അമ്മയുടെ കാമുകന്‍ വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുന്നു എന്നാണു പെണ്‍കുട്ടി പറഞ്ഞത്. അതിലൊരു കുട്ടിയുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. 12 വയസുമുതല്‍ പീഡനം തുടങ്ങിയതാണെന്നും അതില്‍ ഏഴുവയസുള്ള കുട്ടിയുണ്ടെന്നും ഇവര്‍ പറയുന്നു. അമ്മയോടു പീഡനവിവരം തുറന്നു പറഞ്ഞു എങ്കിലും അവര്‍ അതു കാര്യമാക്കിയില്ല. പിന്നീട് ഇയാള്‍ പീഡനം തുടര്‍ന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായി. ആമാശയത്തില്‍ ട്യൂമറാണെന്നു പറഞ്ഞ് അവര്‍ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ ശേഷമാണു ഞാന്‍ ഗര്‍ഭിണിയായിരുന്നു എന്ന് അറിയുന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതോടെ ലക്ഷ്മി പെണ്‍കുട്ടിയുടെ അമ്മയെയും കാമുകനെയും വിളിച്ചുവരുത്തി.
2
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനോട് തികച്ചും ലാഘവത്തോടെയാണ് അമ്മയും കാമുകനും പ്രതികരിച്ചത്. താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിച്ചോടിയില്ലെന്നും ചെലവിനു കൊടുക്കുന്നുണ്ടെന്നുമാണ് യുവാവിന്റെ ന്യായീകരണം. പണിയെടുത്ത് അവളേയും സഹോദരിമാരേയും സംരക്ഷിക്കുന്നുണ്ട്, താന്‍ ആരേയും വഞ്ചിച്ചിട്ടില്ല എന്നും യുവാവ് പറയുന്നത്. അല്ലെങ്കില്‍ അവര്‍ക്കു എന്നെ ജയിലില്‍ അയക്കാമല്ലോ. അങ്ങനെയായിരുന്നെങ്കില്‍ രണ്ടു മാസം കഴിഞ്ഞു പുറത്തിറങ്ങി സന്തോഷത്തോടെ ജീവിക്കുമായിരുന്നു. ഇത് കഴിഞ്ഞ ഏഴുവര്‍ഷമായി താന്‍ അനുഭവിക്കുകയാണ് എന്നും യുവാവ് പറയുന്നു. സഹോദരിമാരുടേയും പെണ്‍കുട്ടിയുടേയും അമ്മയുടേയും ഒപ്പമാണ് യുവാവ് ഇപ്പോള്‍ താമസിക്കുന്നത്. തമിഴ്‌നാട്ടില്‍ ഈ പരിപാടിക്ക് വലിയ വാര്‍ത്താപ്രധാന്യമാണ് ലഭിച്ചിരിക്കുന്നത്.

Related posts