അ​യി​രൂ​ർ – ചെ​റു​കോ​ൽ​പ്പു​ഴ മ​ണ​ൽ​പ്പു​റ​ത്ത് ഏഴു മുതൽ കഥകളി മേള

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ഥ​ക​ളി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ – ചെ​റു​കോ​ൽ​പ്പു​ഴ മ​ണ​ൽ​പ്പു​റ​ത്ത് ഏ​ഴ് മു​ത​ൽ 13 വ​രെ ക​ഥ​ക​ളി മേ​ള ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​ഴി​ന് വൈ​കു​ന്നേ​രം 5.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ക​ഥ​ക​ളി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി.​എ​ൻ. ഉ​പേ​ന്ദ്ര​നാ​ഥ​ക്കു​റു​പ്പ്, അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​ന്പി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ജ​യ​ൻ വ​ല്യൂ​ഴ​ത്തി​ൽ. ടി.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ക്ല​ബി​ന്‍റെ 20-ാമ​ത് നാ​ട്യ​ഭാ​ര​തി അ​വാ​ർ​ഡ് പ്ര​ശ​സ്ത ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ ക​ലാ​മ​ണ്ഡ​ലം ജ​യ​പ്ര​കാ​ശി​നു ന​ൽ​കി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​യി​രൂ​ർ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ ചെ​ണ്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​യ​ന്പ​ക അ​ര​ങ്ങേ​റ്റം. എ​ട്ടി​നു രാ​ത്രി ഏ​ഴി​നു ക​ഥ​ക​ളി ല​വ​ണാ​സു​ര​വ​ധം പ്ര​മു​ഖ ക​ലാ​കാ​ര​ൻ​മാ​രാ​യ ക​ലാ​മ​ണ്ഡ​ലം ഓ​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, സ​ദ​നം ഭാ​സി, ക​ലാ​മ​ണ്ഡ​ലം പ്ര​ദീ​പ്, ക​ലാ​മ​ണ്ഡ​ലം ഷ​ണ്‍​മു​ഖ​ൻ, ക​ലാ​മ​ണ്ഡ​ലം രാ​മ​ൻ ന​ന്പൂ​തി​രി, ക​ലാ​ഭാ​ര​തി ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

2017ലെ ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് നേ​ടി​യ ക​ലാ​മ​ണ്ഡ​ലം ഓ​യൂ​ർ രാ​മ​ച​ന്ദ്ര​നെ ആ​ദ​രി​ക്കും.ഒ​ന്പ​തി​നു രാ​ത്രി ഏ​ഴി​നു കോ​ട്ട​യ​ത്തു ത​ന്പു​രാ​ന്‍റെ കാ​ല​കേ​യ ക​ഥ​ക​ളി പൂ​ർ​വ​ഭാ​ഗം ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​മ​ണ്യ​ൻ, ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​പ്ര​സാ​ദ്, ക​ലാ​മ​ണ്ഡ​ലം വി​നോ​ദ്, ക​ലാ​നി​ല​യം മ​നോ​ജ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും. 10ന് ​രാ​ത്രി ഏ​ഴി​ന് കാ​ല​കേ​യ ക​ഥ​ക​ളി ഉ​ത്ത​ര​ഭാ​ഗം ക​ലാ​മ​ണ്ഡ​ലം ശ്രീ​കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം ശ്രീ​കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം ഷ​ണ്‍​മു​ഖ​ൻ, ക​ലാ​മ​ണ്ഡ​ലം ബാ​ബു ന​ന്പൂ​തി​രി, ക​ലാ​നി​ല​യം ഉ​ദ​യ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും.

11ന് ​രാ​ത്രി ഏ​ഴി​ന് ക​ഥ​ക​ളി ന​ള​ച​രി​തം ര​ണ്ടാം​ദി​വ​സ ക​ഥ​യി​ൽ മാ​ർ​ഗ് വി​ജ​യ​കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം ഹ​രി ആ​ർ. നാ​യ​ർ, ക​ലാ​മ​ണ്ഡ​ലം സോ​മ​ൻ, പ​ത്തി​യൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, കോ​ട്ട​യ്ക്ക​ൽ പ്ര​സാ​ദ്, ക​ലാ​മ​ണ്ഡ​ലം അ​ച്യു​ത​വാ​ര്യ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും. 12ന് ​ക​ഥ​ക​ളി ന​ള​ച​രി​തം മൂ​ന്നാം ഭാ​ഗം ക​ലാ​നി​ല​യം വി​ജ​യ​ൻ, ക​ലാ​മ​ണ്ഡ​ലം രാ​ജീ​വ​ൻ ന​ന്പൂ​തി​രി, ക​ലാ​മ​ണ്ഡ​ലം രാ​മ​ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ, കോ​ട്ട​യ്ക്ക​ൽ മ​ധു, വേ​ങ്ങേ​രി നാ​രാ​യ​ണ​ൻ, കോ​ട്ട​യ്ക്ക​ൽ വി​ജ​യ​രാ​ഘ​വ​ൻ, ക​ലാ​മ​ണ്ഡ​ലം വേ​ണു​ക്കു​ട്ട​ൻ, എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും.

13 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വി​താം​കൂ​ർ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, ജോ​സ് പാ​റ​ക്ക​ട​വി​ൽ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, പ്രീ​താ ബി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ദു​ര്യോ​ധ​ന വ​ധം ക​ഥ​ക​ളി​യും അ​ര​ങ്ങേ​റും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി.​എ​ൻ. ഉ​ണ്ണി, ടി.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, ജി. ​ജ​യ​റാം, ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts