ഈ മതിൽ മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​നല്ല; ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മാ​പ​നം ശുഷ്കമായി; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​ഗി​രി മഠം

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​ഗി​രി ശ്രീ​നാ​രാ​യണ ധ​ർ​മ സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ. മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​ന​ല്ല വ​നി​താ മ​തി​ലെ​ന്ന് സ്വാ​മി പ​റ​ഞ്ഞു. ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മാ​പ​ന ദി​വ​സം​ത​ന്നെ വ​നി​താ മ​തി​ലി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് തീ​ർ​ഥാ​ട​ക​രെ ബുദ്ധിമുട്ടിച്ചു. ശി​വ​ഗി​രി ശു​ഷ്ക​മാ​യ​പ്പോ​ൾ ചിലരുടെ അ​ന്ത:​രം​ഗം സ​ന്തോ​ഷി​ച്ചി​ട്ടു​ണ്ടാ​കും. അ​വ​രു​ടെ തെ​റ്റു​ക​ൾ​ക്ക് ഗു​രു​ദേ​വ​ൻ മാ​പ്പ് ന​ൽ​ക​ട്ടെ​യെ​ന്നും സ്വാ​മി പ​റ​ഞ്ഞു.

Read More

വ​യ​സ് 101 ആ​യി, ഒ​രു​പാ​ടു നേ​രം നി​ൽ​ക്കാ​നൊ​ന്നും വ​യ്യ, എ​ന്നാ​ലും ഞാ​ൻ വ​രും’’ ;  മ​തി​ലി​ന്‍റെ ഭാ​ഗ​മാ​കാൻ ഗൗ​രി​യ​മ്മയും

വ​യ​സ് 101 ആ​യി, ഒ​രു​പാ​ടു നേ​രം നി​ൽ​ക്കാ​നൊ​ന്നും വ​യ്യ, എ​ന്നാ​ലും ഞാ​ൻ വ​രും’’ – വ​നി​താ​മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ഷ​ണ​വു​മാ​യി എ​ത്തി​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​നോ​ട് ആ​ദ്യ കേ​ര​ള മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക​വ​നി​താ സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ വാ​ക്കു​ക​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം വ​നി​താ മ​തി​ലി​ൽ ജെഎ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗൗ​രി​യ​മ്മ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ നേ​രി​ട്ടു ക്ഷ​ണി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ. ശ​വ​ക്കോ​ട്ട​പാ​ല​ത്തി​നു വ​ല​തു​ഭാ​ഗ​ത്ത് നി​ൽ​ക്കു​മെ​ന്നാ​ണ് ഗൗ​രി​യ​മ്മ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

620 കിലോമീറ്റർ ദൂരത്തിൽ വൈകിട്ട് നാലിന് മതിൽ ഉയരും; 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്ന് സംഘാടകർ

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു വെ​ള്ള​യ​ന്പ​ലം വ​രെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ 620 കി​ലോ​മീ​റ്റ​ർ ദൂരത്തിൽ ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന് വ​നി​താ​മ​തി​ൽ ഉയരും. വിവാദങ്ങൾക്കു നടുവിൽ നടക്കുന്ന വനിതാ മതിലിൽ അ​ന്പ​തു ല​ക്ഷം വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ക്കും. 3.45ന് ​റി​ഹേ​ഴ്സ​ൽ. നാ​ലി​ന് വ​നി​താ​മ​തി​ൽ തീ​ർ​ക്കും. പ​തി​ന​ഞ്ചു മി​നി​റ്റ് ആ​ണ് മ​തി​ൽ നീ​ളു​ക. തു​ട​ർ​ന്ന് മ​തേ​ത​ര, ന​വോ​ത്ഥാ​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് സ്്ത്രീ​ക​ൾ അ​ണി​നി​ര​ക്കും. എ​തി​ർ​വ​ശ​ത്ത് പു​രു​ഷന്മാരും നി​ര​ക്കും. ട്രാ​ഫി​ക് ത​ട​സ​മു​ണ്ടാ​ക്കാ​തെ റോ​ഡി​ന്‍റെ വ​ശ​ത്തു മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ക​ർ നി​ൽക്കു​ക​യെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലൂ​ടെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലാ​ണ് വ​നി​താ​മ​തി​ൽ ഒ​രു​ങ്ങു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ​യും വ​നി​താ​മ​തി​ൽ തീ​ർ​ക്കു​ന്ന ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.…

Read More

വനിതാ മതിൽ ഇന്ന്, ചരിത്രമാകുമോ ? എല്ലാ കണ്ണുകളും ദേശീയപാതയോരത്ത്; സർവ സന്നാഹങ്ങളുമൊരുക്കി സംസ്ഥാന സർക്കാർ; ‘കട്ട സപ്പോർട്ടു’മായി എൽഡിഎഫും നവോത്ഥാന സംഘടനകളും; മതിൽ ‘പൊളിഞ്ഞ മതിൽ’ ആകുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം

നി​യാ​സ് മു​സ്ത​ഫ കോ​ട്ട​യം: കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ക്ക​രു​ത്, ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, സ്ത്രീ-​പു​രു​ഷ സ​മ​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ൽ ച​രി​ത്ര​ത്തി​ൽ ​ഇ​ടം നേ​ടു​മോ​യെ​ന്ന് ഇ​ന്ന​റി​യാം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കേ, ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന വ​നി​താ മ​തി​ൽ എ​ന്ന ആ​ശ​യം ഇ​ന്നു യാ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ൾ അ​തൊ​രു ച​രി​ത്ര സം​ഭ​വ​മാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ. വ​നി​താ മ​തി​ൽ ഒ​രു വ​ൻ മ​തി​ൽ ആ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ത്മ​വി​ശ്വാ​സം തു​ളു​ന്പു​ന്ന വാ​ക്കു​ക​ൾ പാ​ഴ്‌‌​വാ​ക്കാ​തി​രി​ക്കാ​ൻ സ​ർ​വ സ​ന്നാ​ഹ​ങ്ങ​ളു​മൊ​രു​ക്കി വ​നി​താ മ​തി​ൽ വി​ജ​യി​പ്പി​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും. വ​നി​താ മ​തി​ൽ ത​ങ്ങ​ളു​ടെ രാ​ഷ്‌‌​ട്രീ​യ വി​ജ​യ​ത്തി​ന്‍റെ അ​ള​വു​കോ​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യും സ​ർ​ക്കാ​രി​നു ‘ക​ട്ട സ​പ്പോ​ർ​ട്ടു’​മാ​യി ഒ​പ്പ​മു​ണ്ട്. ഇ​തോ​ടൊ​പ്പം 174 ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളു​ടെ പി​ൻ​ബ​ല​വും. സം​ഘാ​ട​ക​സ​മി​തി​യു​ടെ…

Read More

വ​നി​താ മ​തി​ൽ ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ൽ ത​ന്നെ; മ​തി​ലി​ൽ അ​ൻ​പ​ത് ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​ൽ അ​ൻ​പ​ത് ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ശ​ബ​രി​മ​ല വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ന്നെ​യാ​ണ് വ​നി​താ മ​തി​ലെ​ന്നും വ​നി​താ മ​തി​ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ക്കാ​രാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

സുധീര മനസിന്‍റെ എഫ് ബി കുറിപ്പ്;  ലക്ഷ്യബോധമില്ലാത്ത മതിൽ കെട്ടലിൽ മു​ഖ്യ​മ​ന്ത്രി ജനമനസിന്‍റെ പ്ര​തി​ക്കൂ​ട്ടി​ലാകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​ത്തെ വ​​​ർ​​​ഗീ​​​യ​​​വ​​​ൽ​​​ക്കരി​​​ച്ച​​​തി​​​നും ന​​​വോ​​​ത്ഥാ​​​ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു മു​​​മ്പു​​ള്ള പ്രാ​​​കൃ​​​താ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തി​​​നും ജ​​​ന​​​മ​​​ന​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ. മ​​​ഹാ പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ വ​​​ൻ ദു​​​രി​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മെ​​​ത്തി​​​ക്കാ​​​നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ നി​​​ർ​​​മി​​​തി​​​ക്കാ​​​യി ജ​​​ന​​​ങ്ങ​​​ളെ ഒ​​​ന്നി​​​പ്പി​​​ച്ചു നി​​​ർ​​​ത്താ​​​നും ബാ​​​ധ്യ​​​ത​​​പ്പെ​​​ട്ട മു​​​ഖ്യ​​​മ​​​ന്ത്രി വ​​​നി​​​താ മ​​​തി​​​ലി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കു​​​ന്ന തെ​​​റ്റാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ശ്ര​​​ദ്ധ​​​യും മ​​​തി​​​ൽ തീ​​​ർ​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​തു​​​കൊ​​​ണ്ട് ഫ​​​ല​​​ത്തി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട മ​​​റ്റ് ആ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മെ​​​ല്ലാം ത​​​ന്നെ പൂ​​​ർ​​​ണ​​​മാ​​​യും സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​ന് വ​​​ലി​​​യ വി​​​ല ന​​​ൽ​​​കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും സു​​​ധീ​​​ര​​​ൻ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ദ്യം ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീപ്ര​​​വേ​​​ശ​​​നം, പി​​​ന്നീ​​​ട് ന​​​വോ​​​ത്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്ക​​​ൽ, തു​​​ട​​​ർ​​​ന്ന് സ്ത്രീ ​​ശ​​​ക്തീ​​​ക​​​ര​​​ണം, ഇ​​​പ്പോ​​​ൾ സ്ത്രീ​​​ക​​​ൾ​​​ക്ക് നേ​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ എ​​​ന്നി​​​ങ്ങ​​​നെ വ​​​നി​​​താമ​​​തി​​​ലി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ല​​​ക്ഷ്യ​​​ബോ​​​ധ​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഓ​​​രോ…

Read More

ഒരു ദിവസം മാത്രം ബാക്കി നിൽക്കേ; വ​നി​താ മ​തി​ലി​നെ​തി​രേ ക​ലാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​എ​സ്‌​യു 

കോ​ഴി​ക്കോ​ട്: വ​നി​താ​മ​തി​ലി​ല്‍ അ​ണി​ചേ​രാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്നു കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത് . സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി വ​ച്ച​തി​നെ​തി​രെ ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ച് ഇ​ന്ന് പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ഭി​ജി​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് പി​ന്നാ​ലെ കാ​ലി​ക്ക​ട്ടി​ലെ​യും പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ച് അ​ധ്യാ​പി​ക​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ മ​തി​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ല്‍ നി​യ​മ​പ​ര​മാ​യി നേ​രി​ടും. വ​നി​താ മ​തി​ലി​നെ​തി​രേ ക​ലാ​ല​യ​ങ്ങ​ളി​ല്‍ കെ​എ​സ്‌​യു പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ഭി​ജി​ത്ത് അ​റി​യി​ച്ചു.

Read More

രാ​ഷ്ട്രീ​യ​ക്ക​ളി​യി​ൽ വ​നി​ത​ക​ളെ പ​രി​ച​ക​ളാ​ക്കി സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ  രാധാകൃഷ്ണൻ

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് വ​നി​താ മ​തി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ.’ രാ​ഷ്ട്രീ​യ​ക്ക​ളി​യി​ൽ വ​നി​ത​ക​ളെ പ​രി​ച​ക​ളാ​ക്കി സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ കു​റ്റ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി ന​ട​ത്തി​യ പാ​ർ​ട്ടി ജന്മദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ർ. കെ ​പി സി ​സി സെ​ക്ര​ട്ട​റി നാ​ട്ട​കം സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ജി​ല്ല​യി​ൽ പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന​വോ​ത്ഥാ​ന പ​ദ​യാ​ത്ര ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ് അ​ജി കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​പി സി ​സി അം​ഗം ജാ​ൻ​സ് കു​ന്ന​പ്പ​ള്ളി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പു​ന്ന​ത്താ​നം, ജോ​ബോ​യ് ജോ​ർ​ജ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ.​സു​രേ​ന്ദ്ര​ൻ ,’ കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​യ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു, മാ​ർ​ട്ടി​ൻ പ​ന്നി​ക്കോ​ട്ട്, കെ.​വി. മാ​ത്യു,…

Read More

വ​നി​താ​മ​തി​ലി​നു നീ​ക്കി​വ​ച്ച 50 കോ​ടി പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി വി​നി​യോ​ഗി​ക്ക​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​റന്മുള: വ​നി​താ മ​തി​ലി​നു നീ​ക്കി​വ​ച്ച് 50 കോ​ടി രൂ​പ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​റന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​രി​ൽ ഇ​തു​വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​രി​ൽ നി​ന്ന് നേ​രി​ട്ട് പ​രാ​തി സ്വീക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തു​വ​രെ ഒ​രു രൂ​പ​പോ​ലും ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​ർ ഏ​റെ​യു​ണ്ട്. വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യ​വ​രും കൃ​ഷി ന​ഷ്ട​പ്പെ​ട്ട​വ​രും വ്യ​വ​സാ​യ​ങ്ങ​ൾ ന​ഷ്ട​മാ​യവ്യാ​പാ​രി​ക​ളും ഉ​ൾ​പ്പെ​ടെ ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ ഏ​റെ​യാ​ണ്. കു​ടും​ബ​ശ്രീ വ​ഴി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ഒ​രു​ല​ക്ഷം രൂ​പ, വ്യാ​പാ​രി​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ പ​ലി​ശ ര​ഹി​ത വാ​യ്പ എ​ന്നി​വ ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ് എ​ന്നാ​ൽ ഇ​തു​വ​രെ സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും കൈ​മാ​റു​ക​യും നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മാ​യി നി​ര​ന്ത​രം ഈ ​പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മെ​ന്നും പ​ര​മാ​വ​ധി സ​ഹാ​യം എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി…

Read More

വ​നി​താ​മ​തി​ല്‍ ലോ​ക റി​ക്കാ​ർ​ഡി​ന്; 620 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ തീ​ര്‍​ക്കു​ന്ന  മതിൽ പരിശോധിക്കാൻ  യു​ആ​ർ​ഫ്  നി​രീ​ക്ഷ​ക​രെ നി​യ​മി​ച്ചു

പ​യ്യ​ന്നൂ​ര്‍: ​ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ജ​നു​വ​രി ഒ​ന്നി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ മ​തി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡി​ന് പ​രി​ഗ​ണി​ക്കു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി യൂ​ണി​വേ​ഴ്‌​സ​ല്‍ റി​ക്കാ​ര്‍​ഡ്‌​സ് ഫോ​റം(​യു​ആ​ര്‍​എ​ഫ്) നി​രീ​ക്ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ലോ​ക റി​ക്കോ​ര്‍​ഡി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​ലേ​ക്ക് 10 ജി​ല്ല​ക​ളി​ലാ​യാ​ണ് ജൂ​റി അം​ഗ​ങ്ങ​ളെ നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ജൂ​റി ചെ​യ​ര്‍​മാ​ന്‍ ഗി​ന്ന​സ് ഡോ.​സു​നി​ല്‍ ജോ​സ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഓ​രോ ജി​ല്ല​ക​ളി​ലും ജൂ​റി അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് 20 പേ​ര​ട​ങ്ങു​ന്ന കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​മു​ണ്ടാ​കും. അ​നി​ല്‍ (കാ​സ​ര്‍​ഗോ​ഡ്),ഡേ​വി​ഡ് പ​യ്യ​ന്നൂ​ര്‍(​ക​ണ്ണൂ​ര്‍), പ്ര​ജി​ഷ്(​കോ​ഴി​ക്കോ​ട്), സ​ത്താ​ര്‍ (തൃ​ശൂ​ര്‍), വി​ന്ന​ര്‍ ഷെ​റി​ഫ് (മ​ല​പ്പു​റം), മു​ര​ളി നാ​രാ​യ​ണ​ൻ(​എ​റ​ണാ​കു​ളം), അ​തി​ര മു​ര​ളി (ആ​ല​പ്പു​ഴ),ഹാ​രി​സ് താ​ഹ (കൊ​ല്ലം), സു​നി​ല്‍ ജോ​സ്,(തി​രു​വ​ന​ന്ത​പു​രം), സെ​യ്ത​ല​വി(​പാ​ല​ക്കാ​ട്), ലി​ജോ ജോ​ര്‍​ജ് (റി​പ്പോ​ര്‍​ട്ട​ർ) എ​ന്നീ ഗി​ന്ന​സ് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ​യാ​ണ് ജൂ​റി അം​ഗ​ങ്ങ​ളാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 620 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ തീ​ര്‍​ക്കു​ന്ന വ​നി​താ​മ​തി​ലി​ൽ 62 കി​ലോ​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഓ​രോ ജൂ​റി​യം​ഗ​ത്തി​നും വീ​തി​ച്ച് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.…

Read More